തിരുവനന്തപുരം- കേരളത്തിൽ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. എ.കാറ്റഗറിയിൽ എല്ലാ കടകൾക്കും എല്ലാ ദിവസവും തുറക്കാം. ടി.പി.ആർ നിരക്ക് അഞ്ചു ശതമാനം വരെയാണ് എ.കാറ്റഗറി. ബി കാറ്റഗറിയിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകകൾക്ക് എല്ലാ ദിവസവും പ്രവർത്തിക്കാം. മറ്റ് കടകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാത്രി എട്ടു മണിവരെ പ്രവർത്തിക്കാം. ടി.പി.ആർ ശതമാനം പത്തുവരെയുള്ളതാണ് ബി. കാറ്റഗറി.
സി. കാറ്റഗറിയിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ എല്ലാ ദിവസവും പ്രവർത്തിക്കാം. മറ്റ് സാധനങ്ങൾ വിൽക്കുന്ന കടകൾ വെള്ളിയാഴ്ച മാത്രം പ്രവർത്തിക്കാം. ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ ലോക്ഡൗൺ തുടരും. എല്ലാ ദിവസവും കടകൾ തുറക്കണമെന്ന വ്യാപാരികളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് സർക്കാർ വ്യക്തമാക്കി.