ഐഎസ്ആര്‍ഒ ചാരക്കേസ്: മുന്‍ ഗുജറാത്ത് ഡിജിപി ആര്‍ ബി ശ്രീകുമാര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി

തിരുവനന്തപുരം- ഐ.എസ്.ആര്‍.ഓ ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ ഗുജറാത്ത് ഡിജിപി ആര്‍ ബി ശ്രീകുമാര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി. ചാരക്കേസ് കാലത്ത് ഐ.ബി ഡെപ്യൂട്ടി ഡയറക്ടറായിരുന്നു ശ്രീകുമാര്‍. കേരളത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നതിനാല്‍ ഇപ്പോള്‍ ഗുജറാത്തില്‍ താമസിക്കുന്ന ശ്രീകുമാറിന് കേരളത്തിലെ കോടതിയില്‍ നേരിട്ട് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനാവില്ല. ഇതുകാരണം ട്രാന്‍സിറ്റ് ജാമ്യാപേക്ഷയുമായി ശ്രീകുമാര്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍. ട്രാന്‍സിറ്റ് ജാമ്യം ലഭിച്ചാല്‍ കേരളത്തല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ കഴിയും. 

ചാരക്കേസുമായി ബന്ധപ്പെട്ട് ഒരിക്കല്‍ പോലും നമ്പി നാരായണനെ കണ്ടിട്ടില്ലെന്നാണ് കോടതിയില്‍ ശ്രീകുമാര്‍ പറയുന്നത്. സിബിഐ ആരോപിക്കുന്നതു പോലെ ഗൂഢാലോചന നടന്നിട്ടില്ലെന്നും ട്രാന്‍സിറ്റ് ജാമ്യാപേക്ഷയില്‍ ശ്രീകുമാര്‍ വാദിക്കുന്നു.
 

Latest News