ന്യൂദല്‍ഹി- തെക്ക്പടിഞ്ഞാറന്‍ ദല്‍ഹിയില്‍ 16-കാരിയെ യുവാവ് മഴു കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. മോട്ടിഭാഗ് പ്രദേശത്താണ് സംഭവം. കണ്ണിന് സമീപം ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ 20-കാരനുവേണ്ടി തെരച്ചില്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു.
പ്രദേശവാസിയായ പ്രവീണ്‍ എന്ന യുവാവാണ് പെണ്‍ക്കുട്ടിയെ വെട്ടിയതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ ജന്മദിനത്തിന് തൊട്ടുമുന്‍പാണ് ആക്രമണം നടന്നതെന്നും പോലീസ് പറഞ്ഞു.






