Sorry, you need to enable JavaScript to visit this website.

ഉപഭോക്താക്കൾക്ക് വൻ ഓഫറുകളുടെ ഐ.സി.ഐ.സി.ഐ ബാങ്ക്

ഉപഭോക്താക്കൾക്ക് ഓഫറുകളുടെ പെരുമഴയുമായി ഐസിഐസിഐയുടെ 'ഐഡിലൈറ്റ്‌സ് മൺസൂൺ ബൊണാൻസ'. ഐസിഐസിഐ സ്റ്റോക്കിന്റെ പിന്തുണയോടെയുള്ള ഓഫറുകളിൽ നിത്യാവശ്യങ്ങൾ, വർക്ക് ഫ്രം ഹോം, ആരോഗ്യ-ലൈഫ് സ്റ്റൈൽ ആവശ്യങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽപ്പെടുന്നു. ഇ-കൊമേഴ്‌സിലെ പ്രമുഖ ബ്രാൻഡുകൾ, മൊബൈലുകൾ, ഇലക്ട്രോണിക്ക്‌സ്, ഗ്രോസറി, ഭക്ഷണം, ലൈഫ്‌സ്റ്റൈൽ, വെൽനസ്, ട്രാവൽ, വസ്ത്രങ്ങൾ, ആരോഗ്യം-ഫിറ്റ്‌നസ്, വിനോദം, വീട് അലങ്കാരങ്ങൾ തുടങ്ങിയവയെല്ലാം ഓഫർ പാക്കേജിലുണ്ട്. കൂടുതൽ കാഷ്ബാക്ക്, ഡിസ്‌ക്കൗണ്ട്‌സ് തുടങ്ങിയവയെല്ലാം ഓഫറിന്റെ ഭാഗമായി ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ്, ഇന്റർനെറ്റ് ബാങ്കിങ്, കാർഡ്‌ലെസ് ഇഎംഐ, ഡിജിറ്റൽ വാലറ്റ് പോക്കറ്റ്‌സ്, കൺസ്യൂമർ ഡ്യൂറബിൾസ് വായ്പ തുടങ്ങിയവയിലൂടെ ലഭ്യമാകും.
ലൈഫ്‌സ്റ്റൈൽ, ലക്ഷ്വറി ബ്രാൻഡുകൾക്ക് പതിവ് ഇളവുകൾക്ക് പുറമേ ക്രെഡിറ്റ് കാർഡിൽ 10 ശതമാനം കാഷ്ബാക്ക് ലഭിക്കും. ടാറ്റാ ക്ലിക്ക് ലക്ഷ്വറിയിൽ നിന്നും ശനിയാഴ്ചയും ഞായറാഴ്ചയും ഏറ്റവും കുറഞ്ഞത് 3000 രൂപയുടെയെങ്കിലും പർചേസ് നടത്തുമ്പോൾ 1500 രൂപവരെ 10 ശതമാനം ഇളവ് ലഭിക്കും.

Latest News