മക്ക - ഈ വര്‍ഷം മുഴുവന്‍ ഹജ് തീര്‍ഥാടകര്‍ക്കും സ്മാര്‍ട്ട് കാര്‍ഡ് വിതരണം ചെയ്യുമെന്ന് ഹജ്, ഉംറ മന്ത്രാലയ വക്താവ് എന്‍ജിനീയര്‍ ഹിശാം അല്‍സഈദ് പറഞ്ഞു. തീര്‍ഥാടകരുമായി ബന്ധപ്പെട്ട മുഴുവന്‍ വ്യക്തിപരമായ വിവരങ്ങളും ആരോഗ്യ വിവരങ്ങളും സ്മാര്‍ട്ട് കാര്‍ഡില്‍ അടങ്ങിയിരിക്കും. സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നാലു വര്‍ഷം മുമ്പു മുതല്‍ നടപ്പാക്കാന്‍ തുടങ്ങിയിട്ടുണ്ട്.
ഹജിനിടെ തീര്‍ഥാടകന് ആരോഗ്യ അത്യാഹിതം നേരിടുന്ന പക്ഷം സ്മാര്‍ട്ട് കാര്‍ഡ് സ്‌കാന്‍ ചെയ്ത് തീര്‍ഥാടകന്റെ ആരോഗ്യ ചരിത്രം എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സാധിക്കും. തമ്പിലേക്കുള്ള വഴി തെറ്റുന്ന തീര്‍ഥാടകര്‍ക്ക് പുണ്യസ്ഥലങ്ങളിലെ സെല്‍ഫ് സര്‍വീസ് സെന്ററുകള്‍ വഴി സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉപയോഗിച്ച് കൃത്യമായ വഴി മനസ്സിലാക്കാനും കഴിയും. സൗദി സെന്‍ട്രല്‍ ബാങ്കുമായി സഹകരിച്ച് സ്മാര്‍ട്ട് കാര്‍ഡ് വികസിപ്പിച്ച് സ്മാര്‍ട്ട് വാലറ്റ് ആക്കി മാറ്റും. ഇതോടെ എ.ടി.എം കാര്‍ഡിന്റെ ആവശ്യമില്ലാതെ തങ്ങള്‍ക്കാവശ്യമുള്ളതെല്ലാം വാങ്ങാന്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ വഴി തീര്‍ഥാടകര്‍ക്ക് സാധിക്കുമെന്നും എന്‍ജിനീയര്‍ ഹിശാം അല്‍സഈദ് പറഞ്ഞു.






