മക്ക അല്‍ഉകൈശിയയില്‍ വാക്‌സിന്‍ സെന്റര്‍

മക്ക - നഗരസഭക്കു കീഴില്‍ അല്‍ഉകൈശിയയിലെ കള്‍ച്ചറല്‍ സെന്ററില്‍ പുതിയ വാക്‌സിന്‍ സെന്റര്‍ തുറന്നു. മക്ക മേയര്‍ എന്‍ജിനീയര്‍ മുഹമ്മദ് അല്‍ഖുവൈഹിസ് വാക്‌സിന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. മക്കയിലെ ഏറ്റവും വലിയ വാക്‌സിന്‍ സെന്ററാണിത്. പ്രതിദിനം 15,000 പേരെ സ്വീകരിക്കാന്‍ സെന്ററിന് ശേഷിയുണ്ട്. മക്കയില്‍ വാക്‌സിന്‍ സെന്ററുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നഗരസഭയും ആരോഗ്യ മന്ത്രാലയവും തമ്മിലുള്ള സഹകരണത്തിന്റെ തുടര്‍ച്ചയായാണ് അല്‍ഉകൈശിയ വാക്‌സിന്‍ സെന്റര്‍ തുറന്നത്. വിദഗ്ധരായ മെഡിക്കല്‍, സപ്പോര്‍ട്ട് ജീവനക്കാരെ സെന്ററില്‍ ആരോഗ്യ മന്ത്രാലയം നിയമിച്ചിട്ടുണ്ട്.
സൗദി ജനസംഖ്യയില്‍ 50 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. രണ്ടാം ഡോസ് വാക്‌സിന്‍ ശരീരത്തിന് കൂടുതല്‍ മികച്ച പ്രതിരോധ ശേഷി നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. അതേസമയം, രണ്ടാം ഡോസിന് കാലതാമസം വരുന്നതു മൂലം ആദ്യ ഡോസിന്റെ ഫലസിദ്ധി ഇല്ലാതാകില്ലെന്ന് മന്ത്രാലയം പറഞ്ഞു. രണ്ടു ഡോസുകള്‍ക്കുമിടയിലെ ഇടവേള 42 ദിവസമാണ്. രണ്ടു ഡോസുകള്‍ക്കുമിടയിലെ ദൈര്‍ഘ്യം കൂടിയാലും ആദ്യ ഡോസിന്റെ ഫലസിദ്ധി ഇല്ലാതാകില്ലെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.

 

 

Latest News