Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോക കേരളസഭ തുടക്കത്തില്‍ കല്ലുകടി; മുനീർ ഇറങ്ങിപ്പോയി

തിരുവനന്തപുരം- ലോക കേരളസഭയുടെ ആദ്യ സമ്മേളനത്തിന്‍റെ തുടക്കം ബഹിഷ്കരണത്തോടെ.  നിയമസഭാ മന്ദിരത്തിൽ ആരംഭിച്ച സമ്മേളനത്തില്‍ സീറ്റ് ക്രമീകരണത്തിൽ അവഗണിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീറാണ് സമ്മേളനം ബഹിഷ്കരിച്ചത്. സീറ്റ് പ്രശ്നം പരിഹരിച്ച ശേഷമാണ് അദ്ദേഹം തിരിച്ചെത്തിയത്. വ്യവസായികൾക്ക് പിന്നിലായി തനിക്ക് സീറ്റ് നൽകിയെന്ന് ആരോപിച്ച് മുനീർ സമ്മേളന വേദിയിൽനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന് മുൻനിരയിൽ സീറ്റ് നൽകി പ്രശ്നം രമ്യമായി പരിഹരിച്ചു.

രാവിലെ  ‌9.30നു സഭയുടെ രൂപീകരണം സംബന്ധിച്ച് ചീഫ് സെക്രട്ടറി പോൾ ആന്റണിയുടെ പ്രഖ്യാപനത്തോടെയായിരുന്നു  തുടക്കം. അതിനുശേഷം സഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. സഭാ നടത്തിപ്പിനെക്കുറിച്ചു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പ്രഖ്യാപനം നടത്തി. പ്രതിപക്ഷ നേതാവാണ് സഭയുടെ ഉപനേതാവ്.
രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ പി.ജെ.കുര്യൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മുൻമുഖ്യമന്ത്രിമാരായ വി.എസ്.അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി, വയലാർ രവി തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

ഉച്ചഭക്ഷണത്തിനുശേഷം 2.30നു നിയമസഭാ സമുച്ചയത്തിലെ അഞ്ച് ഉപവേദികളിൽ പശ്ചിമേഷ്യ, ഏഷ്യയിലെ ഇതര രാജ്യങ്ങൾ, യൂറോപ്പും അമേരിക്കയും, മറ്റു ലോക രാജ്യങ്ങൾ, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾ എന്നിങ്ങനെ മേഖല തിരിച്ചുള്ള സമ്മേളനങ്ങൾ ആരംഭിക്കും.

4.30നു മേഖലാ ചർച്ചകളുടെ അവതരണം. 6.15 മുതൽ സാംസ്‌കാരിക പരിപാടികൾ അരങ്ങേറും. പ്രഭാവർമ രചിച്ചു ശരത് സംഗീതം നൽകിയ മുദ്രാഗാന അവതരണം, പ്രമോദ് പയ്യന്നൂരും ജയരാജ് വാരിയറും ഒരുക്കുന്ന സംഗീതപരിപാടി എന്നിവ ഉണ്ടാകും. നാളെ രാവിലെ മുതൽ വിവിധ മേഖലാ സമ്മേളനങ്ങൾ നടക്കും. ഉച്ചയ്ക്ക് രണ്ടിനു പൊതുസഭാ സമ്മേളനം ആരംഭിക്കും. ലോക കേരളസഭയെ സംബന്ധിച്ച കാഴ്ചപ്പാടുകൾ വിവിധ മേഖലകളിലെ പ്രമുഖർ അവതരിപ്പിക്കും. തുടർന്നു വിഷയ മേഖലകളുടെ റിപ്പോർട്ടിങ്. സമാപനത്തോടനുബന്ധിച്ചു നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടത്തുന്ന പൊതുസമ്മേളനം ഗവർണർ പി.സദാശിവം ഉദ്ഘാടനം ചെയ്യും.
രാവിലെ 11നു പ്രവാസലോകത്തിന്റെ വർത്തമാനം, ഭാഷ, കാലം, സംസ്‌കാരം എന്ന വിഷയത്തിൽ ചർച്ച നടത്തും. ശശികുമാറാണ് മോഡറേറ്റർ. ജേക്കബ് ജോർജ് അവതാരകനാകും. ശോഭന, ടി.ജെ.എസ്.ജോർജ്, എം.മുകുന്ദൻ, സച്ചിദാനന്ദൻ, രേവതി തുടങ്ങിയവർ പങ്കെടുക്കും.

ഒന്നര മണിക്കൂർ വീതമുള്ള മൂന്നു സെഷനുകളായാണു ചർച്ച. വൈകിട്ട് മൂന്നിനു ശാസ്ത്രസാങ്കേതികം: സാധ്യതകളും വെല്ലുവിളിയും എന്ന വിഷയത്തിൽ ചർച്ച. മുരളി തുമ്മാരുകുടി മോഡറേറ്ററാകുന്ന ചർച്ചയിൽ കെ.കെ.കൃഷ്ണകുമാർ അവതാരകനാകും. ക്രിസ് ഗോപാലകൃഷ്ണൻ, ഗീതാ ഗോപിനാഥ് തുടങ്ങിയവർ പങ്കെടുക്കും. 

Latest News