Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജുമുഅയും പെരുന്നാള്‍ നമസ്‌കാരവും അനുവദിക്കണം-കാന്തപുരം

കോഴിക്കോട്- വെള്ളിയാഴ്ചകളില്‍ പള്ളിയില്‍ 40 പേര്‍ക്കെങ്കിലും അനുമതി നല്‍കണമെന്നും പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരം അനുവദിക്കണമെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ കടകള്‍ എല്ലാ ദിവസവും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും ഇടവിട്ടുള്ള ദിവസങ്ങളില്‍ കടകള്‍ തുറക്കുമ്പോള്‍ തിരക്ക് കൂടുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിയന്ത്രണങ്ങള്‍ സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള പോരാട്ടത്തിലേക്ക് എത്താന്‍ പാടില്ല. ഇരുകൂട്ടരും യോജിപ്പോടെ മുന്നോട്ട് പോകണം. വ്യാപാരസ്ഥാപനങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കുന്ന രീതി മാറ്റണം. അടച്ചിട്ട ശേഷം ഇടയ്ക്ക് തുറക്കുമ്പോള്‍ തിരക്ക് കൂടുകയാണ്. വാടക കൊടുക്കാന്‍ പോലും കഴിയാതെ കച്ചവടക്കാര്‍ ദുരിതത്തിലാണ്- കാന്തപുരം പറഞ്ഞു.

 

 

Latest News