പ്രവാസികളെ പുകഴ്ത്തി മുഖ്യമന്ത്രി; പണം ഉപയോഗപ്പെടുത്താന്‍ മാർഗമില്ല

തിരുവനന്തപുരം- ലോക കേരളസഭയുടെ പ്രഥമ സമ്മേളനത്തിന് നിയമസഭാ മന്ദിരത്തിൽ തുടക്കമായി. സംസ്ഥാനത്തെ ജനപ്രതിനിധികളും പ്രവാസികളുമടക്കം 351 പ്രതിനിധികൾ പങ്കെടുക്കുന്നതാണ് ലോക കേരളസഭ.

പ്രവാസികളെ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തില്‍ മുഖ്യപങ്കാളികളും ചാലക ശക്തികളുമാക്കി മാറ്റുന്നതിന് ലോക കേരളസഭക്ക് സാധിക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

അന്താരാഷ്ട്ര രംഗത്ത് സ്വാധീനം ചെലുത്താൻ കഴിയുന്ന മലയാളി പ്രവാസികൾക്ക് തങ്ങളുടെ മേഖലകളിലെ ഇതരപ്രമുഖരുടെ വിഭവവും നൈപുണ്യവും കേരളത്തിലേക്ക് ആകർഷിക്കാൻ കഴിയും.ലോകത്ത് ഏറ്റവുംകൂടുതൽ പ്രവാസി നിക്ഷേപം വരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇത്രയധികം പണം വരുന്നുണ്ടെങ്കിലും നാടിന്റെ വികസനത്തിന് വിനിയോഗിക്കാവുന്ന പദ്ധതികൾ രാജ്യത്തില്ല. ലോക കേരളസഭയിലൂടെ ഒരു ജാലകം തുറക്കുകയാണ് കേരളസർക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു.  കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയും ഇതിലൂടെ ക്ഷണിക്കുന്നുണ്ട്. പ്രവാസികളുടെ കാര്യത്തിൽ ഊഹകണക്കുകൾ മാത്രമാണ് നമുക്കുള്ളത്. ഇനിയത് കൃതതയുള്ളതായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 ലോകത്ത് ഏതു മേഖലയിലും അറിവിന്റെ വിപ്ലവത്തിന് ചാല് കീറുന്നവരുടെ മുൻ നിരയിൽ മലയാളികളുണ്ട്. അവരുടെ കേരള സന്ദർശനങ്ങളിലെ സേവനം സർവകലാശകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രയോജനപ്പെടുത്താൻ സാധിക്കണം. അവരുടെ കാഴ്ചപാടുകൾകൂടി ഉൾക്കൊണ്ട് അക്കാദമിക് നവീകരണം സാധ്യമാക്കാനാകണം. അതിലൂടെ അന്താരാഷ്ട്ര വിജ്ഞാനഘടനയിലേക്ക് നമ്മുടെ വിജ്ഞാന ഘടനയും വിളക്കിചേർക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജീവിക്കാൻ പോരാടുന്നവരുടെ അലയടിക്കുന്ന ശബ്ദമായിരുന്ന എകെജിയുടെ കാലത്ത് പാർലമെന്റ്.എകെജി കാട്ടിയ വഴിയേ തന്നെയാണ് പാർലമെന്റ് പിന്നീട് സഞ്ചരിച്ചതെന്നുംന്നും അദ്ദേഹം പറഞ്ഞു. 
 

Latest News