കോടികളുടെ മയക്കുമരുന്ന്; ദുബായില്‍ നിന്നെത്തിയ വിദേശ പൗരന്‍ പിടിയില്‍

നെടുമ്പാശ്ശേരി- അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലയുള്ള ഹെറോയിനുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശ പൗരന്‍ പിടിയില്‍.

ദുബായില്‍ നിന്നെത്തിയ ടാന്‍സാനിയന്‍ സ്വദേശി അശ്‌റഫ് സാഫിയാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 25 കോടി വിലമതിക്കുന്ന ഹെറോയിന്‍ പിടിച്ചെടുത്തു. 4.5 കിലോ ഹെറോയിന്‍ ട്രോളി ബാഗില്‍ ഒളിപ്പിച്ചാണ് അനധികൃതമായി കടത്തുവാൻ ശ്രമിച്ചതെന്ന് ഡി ആര്‍ ഐ അറിയിച്ചു.

Latest News