റിയാദ്- രാജ്യത്ത് രണ്ടാമത് വാക്‌സിൻ ഡോസ് എല്ലാ പ്രായപരിധിയിലുള്ളവർക്കും സൗജന്യമായി നിലവിൽ ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം. സിഹതീ ആപ്പ് വഴി ബുക്കിംഗ് പൂർത്തിയാക്കിയാൽ മാത്രം മതിയെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു.
അതേസമയം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഒരു വിട്ടുവീഴ്ചയില്ലാത്ത സമീപനം വിജയം കാണുന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽആലി വ്യക്തമാക്കി. കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്. ഇതുവരെ, ഏകദേശം രണ്ട് കോടി ഡോസ് വാക്‌സിൻ രാജ്യത്ത് 587 ലേറെ കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്തുവെന്നും അദ്ദേഹം പതിവ് വാർത്താസമ്മേളനത്തിൽ വിശദമാക്കി.






