വീട്ടില്‍ കയറി ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

കോതമംഗലം-  ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.

പോത്താനിക്കാട്, പുളിന്താനത്ത് വാടകയ്ക്ക് താമസിക്കുന്ന ചേന്നിരിക്കല്‍ സജി (46)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയത്ത് ഇയാള്‍ വീട്ടില്‍ കയറി  യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. 2019 ല്‍ പോത്താനിക്കാട് പോലീസ് പോക്‌സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 

പോത്താനിക്കാട് സി.ഐ. നോബിള്‍ മാനുവല്‍, എസ്.ഐ. ജിയോ മാത്യു, അജീഷ് കുട്ടപ്പന്‍, ജാസ്മിന്‍, ജിസന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോതമംഗലം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Latest News