Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എന്റെ ടീം തോറ്റു, നെയ്മറുടെ കരച്ചിൽ മനസ്സിൽ  ഒരു വിങ്ങലായി നിൽക്കുന്നു: വി ഡി സതീശൻ

തിരുവനന്തപുരം-  ബ്രസീൽ - അർജന്റീന സ്വപ്ന ഫൈനലിനൊടുവിൽ ബ്രസീലിനെ തകർത്ത് കോപ്പ അമേരിക്ക കപ്പിൽ നീണ്ട 28 വർഷങ്ങൾക്ക് ശേഷം മുത്തമിട്ടിരിക്കുകയാണ് ലയണൽ മെസിയുടെ നീലപ്പട. കപ്പ് ഉയർത്തിയ അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ ലഭിക്കുമ്പോഴും പരാജയപ്പെട്ട ബ്രസീൽ ടീമിന്റെ വിഷമത്തിനൊപ്പമാണ് മഞ്ഞപ്പടയുടെ ആരാധകർ. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ബ്രസീൽ ടീം ആണ്. ഇത്തവണത്തെ മത്സരത്തിൽ ജയിക്കാൻ കഴിയാത്തതിൽ വിഷമമുണ്ടെന്നു പറയുകയാണ് വി ഡി സതീശൻ.
'എന്റെ ടീം ബ്രസിൽ തോറ്റു. എന്നാലും നല്ല മത്സരം കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ലാറ്റിൻ അമേരിക്കൻ ഫുട്‌ബോളിന്റെ വന്യതയും സൗന്ദര്യവും ഉണ്ടായിരുന്നെങ്കിലും ഇടക്കിടക്കുള്ള പരുക്കൻ കളികൾ വിഷമമുണ്ടാക്കി. അർജന്റീനക്ക് അഭിനന്ദനങ്ങൾ. അവർ നന്നായി കളിച്ചു. കോട്ട കാത്തു. മെസ്സിക്ക് ഇതൊരു നല്ല തിരിച്ചു വരവായി. എങ്കിലും നെയ്മറുടെ കരച്ചിൽ മനസ്സിൽ ഒരു വിങ്ങലായി നിൽക്കുന്നു', വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
 

Latest News