കൂത്തുപറമ്പില്‍ എസ്.ഡി.പി.ഐ പ്രവർത്തകന് വെട്ടേറ്റു

കൂത്തുപറമ്പ്-  സമാധാന ശ്രമങ്ങള്‍ പ്രഹസനമാക്കി കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ ആക്രമണം. കൂത്തൂപറമ്പ് ചിറ്റാരിപ്പറമ്പിൽ  എസ്.ഡി.പി.എെ പ്രവർത്തകന് വെട്ടേറ്റു.

കണ്ണവം ലത്തീഫിയ്യ സ്‌കൂൾ വാൻ ഡ്രെെവറായ അയ്യൂബിനാണ് വെട്ടേറ്റത്. വെെകുന്നേരം നാലരയോടെയാണ് സംഭവം.ഗുരുതരമായി പരിക്കേറ്റ അയ്യൂബിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർ.എസ്.എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു. ഒരാഴ്‌ച മുമ്പ് കണ്ണവത്ത് വച്ച് അയൂബിന് നേരെ വധശ്രമം ഉണ്ടായിരുന്നു.

എസ്.ഐ കെ.വി. ഗണേശന്റെ നേതൃത്വത്തിൽ പോലീസ് സംഘം ചിറ്റാരിപ്പറമ്പിൽ  ക്യാമ്പ് ചെയ്യുന്നു.

Latest News