Sorry, you need to enable JavaScript to visit this website.

ജെ.ഡി.യു ഇടതുമുന്നണിയിലേക്ക്

കോഴിക്കോട്- എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദൾ യുനൈറ്റഡ്് എൽ.ഡി.എഫിലേക്ക്. ഇടതുമുന്നണിയിലേക്ക് പോകാനുള്ള തീരുമാനത്തെ പതിനാല് ജില്ലാ പ്രസിഡന്റുമാരും അനുകൂലിച്ചു. ജെ.ഡി.യു സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ഇടതുമുന്നണിയിലേക്ക് പോകാനുള്ള അനുകൂല സമയമാണിതെന്ന് എം.പി വീരേന്ദ്രകുമാർ പ്രതികരിച്ചു. ഇടതുമുന്നണിയിലേക്ക് പോകാനുള്ള തീരുമാനത്തെ നേരത്തെ എതിർത്തിരുന്ന കെ.പി മോഹനൻ അടക്കമുള്ളവർക്ക് ചില ഓഫറുകൾ നൽകിയാണ് കൂടെനിർത്തിയത്. കഴിഞ്ഞമാസമാണ് വീരേന്ദ്രകുമാർ രാജ്യസഭ അംഗത്വം രാജിവെച്ചത്. 
വീരേന്ദ്രകുമാർ ഒരുക്കിയ നാടകമാണിതെന്നും നേരത്തെ തന്നെ ഇക്കാര്യത്തെ പറ്റി സൂചനയുണ്ടായിരുന്നുവെന്നും കോൺഗ്രസ് വക്താവ് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. 

Latest News