മക്ക- കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനും ക്വാറന്റൈൻ നിയമങ്ങൾ പാലിക്കാത്തതിനും മക്ക പ്രവിശ്യയിൽ 68 പേരെ അറസ്റ്റ് ചെയ്തു. വിദേശത്ത്‌നിന്നെത്തിയ രണ്ടു പേരെയാണ് ക്വാറന്റൈൻ നിയമങ്ങൾ പാലിക്കാത്തതിന് അറസ്റ്റ് ചെയ്തത്. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തവർക്ക് രണ്ടായിരം റിയാൽ പിഴയും രണ്ടുവർഷം തടവും ശിക്ഷയുണ്ട്. നിയമലംഘനം ആവർത്തിച്ചാൽ ശിക്ഷ ഇരടിക്കും.






