Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹെലിക്കോപ്‌റ്റർ വിവാദത്തിന് കാരണം ലീഡർ കരുണാകരന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഹെലിക്കോപ്‌റ്റർ യാത്രയ്‌ക്ക് ഓഖി ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് പണം അനുവദിച്ച തീരുമാനം പിൻവലിച്ചെങ്കിലും അതുണ്ടാക്കിയ വിവാദം തുടരകയാണ്.  അന്തരിച്ച ലീഡർ പണ്ടൊരു റിസ്ക് എടുത്തിരുന്നെങ്കില്‍ ഹെലിക്കോപ്‌റ്റർ വിവാദം ഉണ്ടാകുമായിരുന്നില്ലെന്ന്  രാഷ്‌ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കർ അഭിപ്രായപ്പെടുന്നു. ഫേസ് ബുക്ക് പോസ്റ്റിലാണ് അദ്ദേഹം പഴയ കോപ്ടർ കഥ അനുസ്മരിച്ചിരിക്കുന്നത്. 
പോസ്‌റ്റിന്റെ പൂർണരൂപം:


'ഹെലികോപ്‌ടർ: ഒരു പഴയ കഥ.


1982ൽ കർണാടക മുഖ്യമന്ത്രി ആർ ഗുണ്ടുറാവു സർക്കാർ ആവശ്യത്തിനായി ഒരു ഹെലികോപ്‌ടർ വാങ്ങി. അവിടത്തെ പ്രതിപക്ഷം അതിനെ എതിർത്തു. ഗുണ്ടുറാവു ഗൗനിച്ചില്ല. ' ഹെലികോപ്‌ടറിൽ പറക്കുന്നത് കർണാടക മുഖ്യമന്ത്രിയാണ്, വെറും ഗുണ്ടുറാവുവല്ല' എന്ന് വ്യക്തമാക്കി.

അതുകണ്ടപ്പോൾ അന്ന് കേരള മുഖ്യനായിരുന്ന കരുണാകർജിക്കും ഒരു ഹെലികോപ്‌ടർ വേണമെന്ന് തോന്നി. ഇടതുപക്ഷ പാർട്ടികൾ ഘോരമായി എതിർത്തു.

അപ്പോഴേക്കും വേറൊരു ദുരന്തമുണ്ടായി. 1983ൽ ആദ്യം നടന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അധികാരം നഷ്‌ടപ്പെട്ടു; ഗുണ്ടുറാവു തോറ്റു.

ഗുണ്ടുറാവു ഹെലികോപ്‌ടറിൽ പാറിപ്പറന്നതു കൊണ്ടാണ് കർണാടകം പോയതെന്ന് ചില വക്രബുദ്ധികൾ വ്യാഖ്യാനിച്ചു. ചുരുക്കിപ്പറഞ്ഞാൽ കരുണാകർജിയുടെ കോപ്ടർ മോഹം പൊലിഞ്ഞു. അതുകൊണ്ട് നാളിതുവരെ കേരള മുഖ്യമന്ത്രിക്ക് ഔദ്യോഗിക ഹെലികോപ്‌ടർ ഇല്ല.

അന്ന് കണ്ണോത്ത് കരുണാകരൻ റിസ്‌ക് എടുത്ത് ഒരു ഹെലികോപ്‌ടർ വാങ്ങിയിരുന്നെങ്കിൽ ഇപ്പോൾ ഈ ഓഖിഫണ്ട് വകമാറ്റി ചെലവഴിച്ച വിവാദം ഉണ്ടാകുമായിരുന്നില്ല.'

Latest News