ആലപ്പുഴ- വീട്ടില്‍ മദ്യപിച്ചെത്തി വഴക്കിട്ട പിതാവ് ഏഴു വയസ്സുകാരിയായ മകളെ കാലില്‍ തൂക്കി നിലത്തടിച്ചു. ആലപ്പുഴ കരീലക്കുളങ്ങരയിലാണ് സംഭംവം. പ്രതി പത്തിയൂര്‍ സ്വദേശി രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതര പരിക്കേറ്റ കുട്ടി ആലപ്പുഴ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പതിവായി മദ്യപിച്ചെത്തി രാജേഷ് വഴക്കിടാറുണ്ടെന്ന് പറയപ്പെടുന്നു.






