വാഷിംഗ് ടണ്‍- തന്നെ പിന്തുണച്ചില്ലെങ്കിൽ നഷ്ടം നിങ്ങള്‍ക്ക് തന്നെയാണെന്നും റേറ്റിംഗ് കുറയുമെന്നും മാധ്യമങ്ങളോട് .യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. 2018 ലെ ആദ്യ കാബിനറ്റ് യോഗത്തില്‍ അദ്ദേഹം മാധ്യമ പ്രവർത്തകരെ സ്വാഗതം ചെയ്തു.
കുടിയേറ്റവുമായി ബന്ധപ്പെട്ട് താനും പാർലമെന്റ് അംഗങ്ങളും നടത്തിയ ചർച്ചയിൽ മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിച്ചതും അത് മാധമങ്ങളുടെ റേറ്റിംഗ് ഉയർത്തിയതും അദ്ദേഹം അനുസ്മരിച്ചു. ഇതേ തുടർന്ന് മാധ്യമ പ്രവർത്തകർ തന്നെ അഭിനന്ദിച്ച കാര്യവും ട്രംപ് എടുത്തു പറഞ്ഞു. തന്നെ പിന്തുണച്ചില്ലെങ്കില്‍ റേറ്റിംഗ് കുറയുകയും അത് ബിസിനസിനെ ബാധിക്കുകയുമായിരിക്കും ഫലം- മന്ത്രിസഭയിലെ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ ട്രംപ് പറഞ്ഞു.
നിലവിൽ മാധ്യമങ്ങളുടെ റേറ്റിംഗ് വളരെ ഉയർന്നിട്ടുണ്ട്. അതുകൊണ്ടാണ് അവർക്ക് ഇത്ര വലിയ സന്തോഷമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് ട്രംപും മാധ്യമങ്ങളും തമ്മിൽ വഷളായ ബന്ധം ഇപ്പോഴും നല്ല നിലയിലായിട്ടില്ല. ന്യൂയോർക്ക് ടൈംസ്, വാഷിംഗ്ടൺ പോസ്റ്റ്, സി.എൻ.എൻ എന്നീ മുൻനിര മാധമങ്ങൾക്കെതിരെ ട്രംപ് നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു.






