ചരക്ക് ട്രെയ്ന്‍ പാളം തെറ്റി പാലത്തില്‍ നിന്ന് താഴെ വീണു

ഭോപാല്‍- മധ്യപ്രദേശിലെ അനുപ്പുര്‍ ജില്ലയില്‍ ചരക്ക് ട്രെയ്ന്‍ പാളം തെറ്റി 12 വാഗണുകള്‍ പാലത്തില്‍ നിന്ന് താഴെ വീണു. അപകടത്തില്‍ ആളപായമില്ല. വെങ്കട്‌നഗര്‍, നിഗോറ സ്റ്റേഷനുകള്‍ക്കിടയില്‍ വെള്ളിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ഛത്തീസ്ഗഢിലെ ബിലാസ്പൂരില്‍ നിന്ന് കൽക്കരിയുമായി മധ്യപ്രദേശിലെ ജബല്‍പൂരിലേക്ക്  പോകുകയായിരുന്നു ട്രെയ്ന്‍.
 

Latest News