Sorry, you need to enable JavaScript to visit this website.

ക്വാറന്റൈൻ നിയമം ലംഘിച്ച 238 പേർ പിടിയിലായി

ദമാം-  ക്വാറന്റൈൻ നിയമം ലംഘിച്ച 238 പേരെ അറസ്റ്റ് ചെയ്തതായി കിഴക്കൻ പ്രവിശ്യാ പോലീസ് വക്താവ് ലെഫ്. കേണൽ മുഹമ്മദ് അൽശഹ്‌രി അറിയിച്ചു. കോവിഡ് ബാധിച്ചതിന് ശേഷവും ആരോഗ്യപ്രവർത്തകരുടെ നിർദേശം പാലിക്കാതെ പുറത്തിറങ്ങി നടന്ന പ്രതികളെ ബന്ധപ്പെട്ട കമ്മിറ്റിയുടെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.
ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. ക്വാറന്റൈൻ വ്യവസ്ഥകൾ ലംഘിക്കുന്നവർ രണ്ട് ലക്ഷം റിയാൽ വരെ പിഴ ഒടുക്കേണ്ടിവരികയോ രണ്ട് വർഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടി വരികയോ ചെയ്യും. ചിലഘട്ടങ്ങളിൽ രണ്ട് ശിക്ഷയും ഒരുമിച്ച് നേരിടേണ്ടി വന്നേക്കുമെന്നും ആരോഗ്യനിയമം വിഭാവന ചെയ്യുന്നുണ്ട്. വിദേശികളാണെങ്കിൽ ജയിൽശിക്ഷാ കാലാവധി അവസാനിച്ചതിന് ശേഷം സൗദിയിലേക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തുമെന്നും നിയമം അനുശാസിക്കുന്നുണ്ട്.


 

Latest News