ഒരു കുടംബത്തിലെ 12 പേര്‍ നദിയില്‍ മുങ്ങി; 6 മരണം, മുന്ന് പേരെ കാണാതായി

ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ അയോധ്യയില്‍ ഒരു കുടുംബത്തിലെ 12 പേര്‍ സരയു നദിയില്‍ മുങ്ങി. ആറു പേരുടെ മൃതദേഹം കണ്ടെടുത്തു. മൂന്ന് പേരെ രക്ഷിച്ചു. മൂന്ന് പേരെ കാണാതായി. അയോധ്യയിലെ ഗുപ്തര്‍ ഘട്ടില്‍ കുളിക്കുന്നതിനിടെയാണ് കുടുംബം അപകടത്തില്‍പ്പെട്ടത്. രക്ഷപ്പെടുത്തിയ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് നേതൃത്വത്തില്‍ മുങ്ങള്‍ വിദഗ്ധരുടെ സഹായത്തോടെയാണ് കാണാതയാവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നത്. ആഗ്രയില്‍ നിന്നുള്ള കുടുംബം അയോധ്യ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു.

ഏതാനും പേര്‍ നദിയില്‍ കൈകാലുകള്‍ കഴുകുകയും മറ്റു ചിലര്‍ കുളിക്കുകയും ചെയ്യുന്നതിനിടെ ഉണ്ടായ വേലിയേറ്റത്തില്‍പ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കാനിറങ്ങിയവരും വെള്ളത്തില്‍ മുങ്ങുകയായിരുന്നു.

Latest News