സൗദി സ്വകാര്യസ്ഥാപനങ്ങളില്‍ ഇനി മുതല്‍ ഇന്ത്യക്കാർ 40 ശതമാനം മാത്രം

റിയാദ്- സൗദി അറേബ്യയില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ വിവിധ രാജ്യക്കാരുടെ അനുപാതം നിർണയിച്ച്  മാനവശേഷി സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലുള്ള ഖിവ പോർട്ടല്‍.

ഇന്ത്യക്കാരുടെയും ബംഗ്ലാദേശുകാരുടെയും എണ്ണം 40 ശതമാനത്തില്‍ കൂടാന്‍ പാടില്ല. യെമന്‍, എത്യോപ്യ പൗരന്മാര്‍ 25 ശതമാനത്തിലും കൂടാന്‍ പാടില്ല. പുതിയ നിര്‍ദേശം അനുസരിച്ച് ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്താന്‍ സ്ഥാപനങ്ങള്‍ക്കു നോട്ടിസ് ലഭിച്ചു തുടങ്ങി. 

നിലവിലുള്ളവരുടെ വിസ പുതുക്കുന്നതിനു തടസ്സമില്ല. എന്നാല്‍ ഈ അനുപാതപ്രകാരമായിരിക്കും പുതിയ വിസ അപേക്ഷ പരിഗണിക്കുക.

നിശ്ചിത അനുപാതത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കു ഒരേ രാജ്യക്കാര്‍ക്കു പുതിയ വിസ നല്‍കുകയോ ജോലിമാറ്റം അനുവദിക്കുകയോ ചെയ്യില്ല. പകരം പുതിയ രാജ്യക്കാരെ എടുക്കാനായിരിക്കും നിര്‍ദേശിക്കുക.

Latest News