കണ്ണൂര്‍- പ്രായപൂര്‍ത്തിയാവാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച പ്രവാസി അറസ്റ്റില്‍. മയ്യില്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച പിതാവിനെയാണ് മയ്യില്‍ പോലീസ് അറസ്റ്റു ചെയ്തത്. പോക്‌സോ വകുപ്പനുസരിച്ച് അറസ്റ്റിലായ പ്രതിയെ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന പിതാവ് അവധി കഴിഞ്ഞ് തിരികെ പോകുന്ന സമയത്താണ് കുട്ടിയെ പീഡിപ്പിച്ചത്. വീട്ടില്‍ അമ്മ ഇല്ലാത്ത ദിവസം രാത്രിയായിരുന്നു സംഭവം.
അന്ന് ഭയംമൂലം ആരോടും പറഞ്ഞില്ല. പിതാവ് അവധിയില്‍ വരുന്നതറിഞ്ഞ് ഭയപ്പെട്ട കുട്ടി ഈ വിവരം അമ്മയോട് പറഞ്ഞിരുന്നു. നാട്ടിലെത്തിയ പിതാവ് ഈ വിവരം അറിയുകയും അമ്മയോട് പറഞ്ഞതിന് കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്തു. ഇതറിഞ്ഞ് ബന്ധുക്കള്‍ ഇയാളെ കൈകാര്യം ചെയ്തു.
ഇതോടെ വീട്ടില്‍ ബഹളവും വഴക്കും ഉണ്ടാവുകയും അയല്‍വാസികള്‍ ഉള്‍പ്പെടെ പ്രശ്‌നം അറിയുകയും ചെയ്തു. തുടര്‍ന്ന് വിവരമറിഞ്ഞ മയ്യില്‍ പോലീസ് വീട്ടിലെത്തി വിവരങ്ങള്‍ തേടുകയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പിന്നീടാണ് കേസെടുത്തതും പ്രതിയെ അറസ്റ്റു ചെയ്തതും.