Sorry, you need to enable JavaScript to visit this website.

ബംഗ്ലദേശില്‍ ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം; 52 മരണം

ധാക്ക- ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയ്ക്കു സമീപം ആറു നിലകളുള്ള ജ്യൂസ് ഫാക്ടറിയിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ 52 പേര്‍ മരിച്ചു. 50ലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായിട്ടുണ്ട്.  വ്യാഴാഴ്ച വൈകീട്ടാണ് ദുരന്തമുണ്ടായത്. കെട്ടിടത്തിന്റെ താഴെ നിലയില്‍ നിന്ന് തീപ്പടര്‍ന്നതെന്ന് കരുതപ്പെടുന്നു. രാസവസ്തുക്കളുടേയും പ്ലാസ്റ്റിക് ബോട്ടിലുകളുടേയും സാന്നിധ്യം കാരണം അതിവേഗം തീ മുകള്‍ നിലകളിലേക്കും പടരുകയായിരുന്നു. തീ ആളിപ്പടരുന്നത് കണ്ട് മുകള്‍ നിലയില്‍ നിന്നും നിരവധി ജോലിക്കാര്‍ താഴേക്ക് എടുത്തു ചാടി. അപകടസമയത്ത് ഫാക്ടറിയുടെ മുന്നിലെ ഗെയ്റ്റും പുറത്തേക്കുള്ള ഒരേ ഒരു വഴിയും അടച്ചിട്ടിരുന്നതായി രക്ഷാ പ്രവര്‍ത്തകര്‍ പറഞ്ഞു. കെട്ടിടം അഗ്നിരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചല്ല നിര്‍മ്മിച്ചതെന്നും ആരോപണമുണ്ട്. രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും നടന്നുവരുന്നു. സംഭവം അന്വേഷിക്കാന്‍ ജില്ലാ ഭരണകൂടം അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചു.
 

Latest News