Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചെഗുവേരയുടെ ചിത്രം കുത്തിയാല്‍ കമ്മ്യൂണിസ്റ്റാകില്ല; സി.പി.എമ്മിന് വിമര്‍ശവുമായി ജനയുഗം ലേഖനം

തിരുവനന്തപുരം - ചെഗുവേരയുടെ ചിത്രം കുത്തിയാല്‍ കമ്മ്യൂണിസ്റ്റ് ആകില്ലെന്നും തില്ലങ്കേരിമാരുടെ പോസ്റ്റിന് കിട്ടുന്ന സ്വീകാര്യത ഇടതുപക്ഷം ചര്‍ച്ച ചെയ്യണമെന്നും പാര്‍ട്ടി മുഖപത്രത്തില്‍ സി.പി.ഐ കണ്ണൂര്‍ ജില്ലാസെക്രട്ടറി അഡ്വ. പി. സന്തോഷ് കുമാര്‍ എഴുതിയ ലേഖനം ചര്‍ച്ചയാകുന്നു.

സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ ബന്ധങ്ങളില്‍ സി.പി.എമ്മിനെ കടന്നാക്രമിക്കുകയാണ് ലേഖനത്തില്‍.  കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ മാഫിയാസംഘങ്ങളെ വളര്‍ത്തുന്നുവെന്നും പാര്‍ട്ടി ഗ്രാമങ്ങള്‍ അധാര്‍മികമെന്നുമാണ് വിമര്‍ശം. രാമനാട്ടുകര ക്വട്ടേഷന്‍ സംഘം പാര്‍ട്ടിയെ ഉപയോഗിക്കുന്നു.
കള്ളക്കടത്ത്-ക്വട്ടേഷന്‍ സംഘങ്ങളുമായി നേരിട്ട് ബന്ധമുള്ള, അതില്‍ പ്രതികളാക്കപ്പെടുന്ന യുവാക്കള്‍, ഇടതുരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായി കുറച്ചുകാലമെങ്കിലും പ്രവര്‍ത്തിച്ചിരുന്നവരായിരുന്നു എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. പുരോഗമന, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെ ഇടതുപക്ഷ യുവജനസംഘടനകള്‍ ഇക്കാലംകൊണ്ട് ആര്‍ജിച്ചെടുത്ത യുക്തിബോധവും സാമൂഹിക ജാഗ്രതയും വിശാലമായ ലോകബോധവും ഒക്കെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാവരുതെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ചരിത്രബോധമില്ലാത്ത പുതുതലമുറ സംഘങ്ങള്‍ക്ക് മുന്‍കാല കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ സമരങ്ങളെ കുറിച്ചുപോലും വേണ്ടത്ര ധാരണയില്ല എന്നത് ഞെട്ടിപ്പിക്കുന്നു. ക്രിമിനല്‍ പ്രവര്‍ത്തനവും കൊലപാതകവും ക്വട്ടേഷനും പൊട്ടിക്കലും നടത്തിയല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ വളര്‍ന്നത്. അതുകൊണ്ട് തന്നെ ഈ പ്രവണത ഒരു ഫംഗസ് ആയി കണക്കാക്കിക്കൊണ്ടുള്ള ചികിത്സയാണ് ആവശ്യമെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.

 

Latest News