ന്യൂദല്‍ഹി- രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങള്‍ ഹിന്ദുമതം പ്രചരിപ്പിക്കുകയാണെന്ന പൊതുതാല്‍പര്യ ഹരജയില്‍ സുപ്രീം കോടി കേന്ദ്ര സര്‍ക്കാരിനോടും കേന്ദ്രീയ വിദ്യാലായ അധികൃതരോടും വിശദീകരണം ചോദിച്ചു.
രാജ്യത്തെ 1100 കേന്ദ്രീയ വിദ്യാലയ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്ണടച്ച്, കൈകൂപ്പിയുള്ള നിര്‍ബന്ധിത പ്രാര്‍ഥന ഏര്‍പ്പെടുത്തിയതിനെതിരയാണ് ഹരജി. സ്ഥാപനങ്ങളില്‍ ഇത്തരം പ്രാര്‍ഥന നിര്‍ബന്ധമാക്കിയതിനെ കുറിച്ചാണ് സുപ്രീം കോടതി സര്‍ക്കാരിനോടും കേന്ദ്രീയ വിദ്യാലയ അധികൃതരോടും വിശദീകരണം ആവശ്യപ്പെട്ടത്. ഹിന്ദിയിലും സംസ്‌കൃതത്തിലും നടത്തുന്ന പ്രാര്‍ഥനകള്‍ ഒരു പ്രത്യേക മതവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി വിനായക് ഷാ എന്ന അഭിഭാഷകനാണ് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്.
ഇത് വളരെ പ്രധാനപ്പെട്ട ഭരണഘടനാ പ്രശ്‌നമാണെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍, നവീന്‍ സിന്‍ഹ എന്നിവരുള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികളും മതവിശ്വാസമില്ലാത്തവരും ഇത്തരം പ്രാര്‍ഥനകളില്‍ നിര്‍ബന്ധപൂര്‍വം പങ്കെടുക്കേണ്ടിവരുന്നത് രണഘടനയുടെ 92ാം അനുച്ഛേദത്തിന്റെ ഘനമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നോട്ടീസ്. സ്വന്തം മതവും വിശ്വാസവും പിന്തുടരാന്‍ ഭരണഘടന നല്‍കുന്ന അവകാശത്തെ ഹനിക്കുന്നതാണ് ഇത്തരത്തിലുള്ള പ്രാര്‍ഥനയെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.