Sorry, you need to enable JavaScript to visit this website.

സ്വീഡനില്‍ വിമാനം തകര്‍ന്ന് ഒമ്പത് മരണം

ഒറേബ്രോ-ഒറേബ്രോ വിമാനത്താവളത്തിന് സമീപം വിമാനം തകര്‍ന്ന് വീണ് നിരവധി മരണം. വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്ക് ശേഷമായിരുന്നു അപകടം. പുറപ്പെട്ട് നിമിഷങ്ങള്‍ക്ക് ശേഷമായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ സ്‌കൈ ഡൈവേഴ്‌സ് ഉള്‍പ്പടെ 9 പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. എട്ട് സാഹസിക പറക്കല്‍ വിദഗ്ദരും പൈലറ്റുമാണ് മരണപ്പെട്ടത്. 2019ലും സമാനമായ വിമാനാപകടത്തില്‍ സ്വീഡനില്‍ ഒന്‍പത് പേര്‍ മരണപ്പെട്ടിരുന്നു. അപകട കാരണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
 

Latest News