മെഡിക്കല്‍ വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍

തൃശ്ശൂര്‍- മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൊടുങ്ങല്ലൂരിലെ ഫഌറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഴീക്കോട് സ്വദേശി കൈതവളപ്പില്‍ നസീറിന്റെ മകളും, വയനാട് വിംസ് മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ അമല്‍ (22) ആണ് മരിച്ചത്.
കൊടുങ്ങല്ലൂരിലെ മുഗള്‍ അപ്പാര്‍ട്ട്‌മെന്റിലുള്ള ഫഌറ്റിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയിലാണ് അടച്ചിട്ട മുറിയില്‍ അമലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊടുങ്ങല്ലൂര്‍ പോലീസ് അന്വേഷണമാരംഭിച്ചു.


 

Latest News