Sorry, you need to enable JavaScript to visit this website.

സാക്കിര്‍ നായിക്കിന്റെ സ്വത്തുക്കള്‍ ഏറ്റെടുക്കുന്നത് തടഞ്ഞു

ന്യൂദല്‍ഹി- പ്രശസ്ത ഇസ്്‌ലാമിക പ്രബോധകന്‍ സാക്കിര്‍ നായിക്കിന്റെ സ്ഥാവര സ്വത്തുക്കള്‍ കണ്ടുകെട്ടിയ നടപടിയുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ തടഞ്ഞു. കള്ളപ്പണ നിയന്ത്രണ കേസുകള്‍ പരിഗണിക്കുന്ന ട്രൈബ്യൂണലിന്റെതാണ് നടപടി. വിഷയത്തില്‍ സ്വീകരിച്ച നടപടികളില്‍ അതൃപ്തി പ്രകടിപ്പിച്ച ട്രൈബ്യൂണല്‍ എന്‍ഫോഴ്‌സ്‌മെന്റിനോട് നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചു.
ഇത് തിരിച്ചടിയല്ലെന്നും ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ  ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. നടപടി മരവിപ്പിക്കുകയല്ല, തല്‍സ്ഥിതി തുടരാനാണ് െ്രെടബ്യൂണല്‍ നിര്‍ദേശിച്ചതെന്നും ഇ.ഡി ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു.
കള്ളപ്പണം തടയല്‍ നിയമപ്രകാരം കഴിഞ്ഞ മാര്‍ച്ചിലാണ് ചെന്നൈയിലെ സ്‌കുള്‍, വെയര്‍ ഹൗസ് എന്നിവ ഇ.ഡി കണ്ടുകെട്ടിയിരുന്നത്. ഇതിനെതിരേ സാക്കിര്‍ നായിക് നല്‍കിയ ഹരജിയിലാണ് പുതിയ ട്രെബ്യൂണല്‍  ഉത്തരവ്.
കേസ് പരിഗണിക്കവേ അന്വേഷണ ഏജന്‍സിയുടെ ഇരട്ടത്താപ്പ് ട്രെബ്യൂണല്‍ ചോദ്യം ചെയ്തു. ക്രിമിനല്‍ കേസ് വിചാരണ നേരിടുന്ന പത്തോളം സന്ന്യാസിമാരുണ്ട്. അവര്‍ക്കെല്ലാം 10,000 കോടിയുടെ സ്വത്തുക്കളുണ്ട്. ഇവര്‍ക്കെല്ലാം എതിരേ നിങ്ങള്‍ നടപടി സ്വീകരിക്കുന്നുണ്ടോയെന്ന് ട്രെബ്യൂണല്‍  ചോദിച്ചു. ആള്‍ ദൈവം ആശാറാം ബാപ്പുവിനെതിരായ നടപടി എന്തായെന്നും അനധികൃത സ്വത്ത സമ്പാദനവുമായി ബന്ധപ്പെട്ട് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടോയെന്നും ആരാഞ്ഞു.
സാക്കിര്‍ നായിക് യുവാക്കളെ പ്രകോപിപ്പിക്കുന്ന തരത്തില്‍ പ്രസംഗിച്ചെന്ന് ഇ.ഡി അഭിഭാഷകന്‍ ചൂണ്ടികാട്ടിയപ്പോള്‍ പ്രഭാഷണം കേട്ട യുവാക്കള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് തെളിവുണ്ടോയെന്നും ട്രെബ്യൂണല്‍ ചോദിച്ചു.

 

Latest News