Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പി.വി അന്‍വര്‍ എം.എല്‍.എയെ 'ക്ഷ' വരപ്പിച്ച  ജാഫര്‍ മാലിക് കൊച്ചിയില്‍ കലക്ടര്‍ 

കൊച്ചി- പി.വി അന്‍വര്‍ എം.എല്‍.എയെ ഗൗനിക്കാതെ നിവര്‍ന്ന്ു നിന്ന് ജോലി ചെയ്ത ജാഫര്‍ മാലിക് ഇനി വ്യവസായ ജില്ലയായ കൊച്ചിയുടെ കലക്ടര്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറും അന്നത്തെ മലപ്പുറം കലക്ടറായിരുന്ന ജാഫര്‍മാലിക്കും പരസ്യമായി കൊമ്പുകോര്‍ത്തത്. പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട മുണ്ടേരി ചളിക്കല്‍ കോളനിയിലെ ആദിവാസി കുടുബങ്ങള്‍ക്കായി ഐ.ടി.ഡി.പി വിലക്കുവാങ്ങിയ സ്ഥലത്ത് ഫെഡറില്‍ ബാങ്കിന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും 34 വീടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി കലക്ടര്‍ നടപ്പാക്കിയതാണ് എം.എല്‍.എയെ ചൊടിപ്പിച്ചത്. വീടുനിര്‍മ്മാണം നടക്കുന്നതിനിടെ എം.എല്‍.എ സ്ഥലത്തെത്തി നിര്‍മ്മാണം തടഞ്ഞതോടെയാണ് കലക്ടറും എം.എല്‍.എയും ഇടഞ്ഞത്.
വീടുനിര്‍മ്മാണം തടഞ്ഞതിനെതിരെ കലക്ടര്‍ പോലീസില്‍ പരാതി നല്‍കി. കവളപ്പാറയില്‍ ദുരന്തത്തിനരയായവര്‍ക്കാണ് വീടു നല്‍കേണ്ടതെന്നും താനറിയാതെയാണ് സ്ഥലമെടുത്തതെന്നുമായിരുന്നു എം.എല്‍.എയുടെ വാദം. കവളപ്പാറക്കാര്‍ക്ക് വീടു നല്‍കാതെ പണി തുടരാന്‍ അനുവദിക്കില്ലെന്നും വെല്ലുവിളിച്ചു. എന്നാല്‍ കവളപ്പാറക്കാറക്കാരോടാണ് ആദ്യമായി വീടിന്റെ കാര്യം പറഞ്ഞതെന്നും അവര്‍ക്ക് പോത്തുകല്‍ പഞ്ചായത്തില്‍ തന്നെ വീടുവേണമെന്ന ആവശ്യപ്പെട്ടതിനാലാണ് ചളിക്കല്‍ കോളനിക്കാര്‍ക്ക് വീടു നല്‍കുന്നതെന്നും കലക്ടര്‍ വിശദീകരിച്ചു. സ്ഥലം വാങ്ങാന്‍ പര്‍ച്ചേസ് കമ്മിറ്റി കൂടിയാണ് നിയമാനുസൃതം തീരുമാനമെടുത്തതെന്നും നിയമപ്രകാരം എം.എല്‍.എയെ അറിയിക്കേണ്ടെന്നും വിശദീകരിച്ച് കലക്ടര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടു.
പ്രളയബാധിതര്‍ക്കായി സൗജന്യമായി ലഭിച്ച ഭൂമി സര്‍ക്കാരിനെക്കൊണ്ട് വിലക്കുവാങ്ങിക്കാന്‍ പി.വി അന്‍വര്‍ എം.എല്‍.എ നിര്‍ബന്ധിച്ചുവെന്നും സൗജന്യമായി കിട്ടിയ ഭൂമി വിലകൊടുത്ത് വാങ്ങാന്‍ കഴിയില്ലെന്ന് തുറന്നു പറഞ്ഞതായും കലക്ടര്‍ തുറന്നടിച്ചു. ഇതോടെ കലക്ടര്‍ എം.എല്‍.എ പോര് മൂര്‍ഛിക്കുകയായിരുന്നു. കലക്ടര്‍ അഹങ്കാരിയാണെന്ന് എം.എല്‍.എ പത്രസമ്മേളനം നടത്തിപ്പറഞ്ഞു. സ്ഥലമേറ്റെടുത്തതില്‍ അഴിമതി ആരോപിച്ച് വിജിലന്‍സിന് പരാതിയും നല്‍കി. കലക്ടര്‍ക്കെതിരെ മാനനഷ്ടത്തിന് കേസ്‌കൊടുക്കുമെന്ന് അറിയിക്കുകയും ചെയ്തു. തെറ്റായ കാര്യങ്ങളില്‍ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണെങ്കില്‍ അതെ ഞാന്‍ അഹങ്കാരിയാണെന്ന് തന്റേടത്തോടെ ഫേസ് ബുക്ക് പോസ്റ്റിലൂടെ തിരിച്ചടിക്കുകയായിരുന്നു കലക്ടര്‍.
വിവാദം കത്തുന്നതിനിടെ എം.എല്‍.എ തടഞ്ഞ വീടു പണി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കലക്ടര്‍ ഇടപെട്ട് പുനരാരംഭിക്കുകയും ചെയ്തു. ഇനി തടയുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നല്‍കി. എം.എല്‍.എ തടഞ്ഞ ആദിവാസികള്‍ക്കുള്ള വീടുപണി പൂര്‍ത്തീകരിച്ചശേഷമാണ് ജാഫര്‍ മാലിക് മലപ്പുറം കലക്ടര്‍ സ്ഥാനത്തുനിന്നും പടിയിറങ്ങിയത്.
പിന്നീട് കാസര്‍കോട്  ജില്ലയില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ നേതൃത്വവും തുടര്‍ന്ന് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എം.ഡിയുമായി അവിടെ നിന്നാണ് എറണാകുളം ജില്ലാ കലക്ടറായെത്തുന്നത്.
ആര്‍ക്കും എപ്പോഴും വിളിക്കാവുന്ന ജനകീയ കലക്ടറാണ് ജാഫര്‍ മാലിക്. മലപ്പുറത്താകുമമ്പോള്‍ ഓരോ ദിവസത്തെയും പ്രവര്‍ത്തനങ്ങള്‍ ജീവനക്കാരുമായി വിലയിരുത്തുന്ന രീതിയാണ് അദ്ദേഹം പ്രാവര്‍ത്തികമാക്കിയത്. ജോലി സമയം കഴിഞ്ഞാലും മണിക്കൂറുകള്‍ ജാഫര്‍ മാലിക് കലക്ടറേറ്റിലുണ്ടാകുമായിരുന്നു. ന്യായമായ സഹായം ആരു ചോദിച്ചാലും അതിനായി എപ്പോഴും സന്നദ്ധനായിരുന്നു. നിയമവിരുദ്ധമായത് ആരു പറഞ്ഞാലും നോ പറയാന്‍ മടികാട്ടിയിരുന്നുമില്ല. മമ്മുട്ടിയൂടെ കിംഗ് സിനിമയിലെ കലക്ടറെ പോലെ.. 
 

Latest News