ആറുവയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി; പ്രതി 13 വരെ പോലീസ് കസ്റ്റഡിയില്‍

തൊടുപുഴ-ആറുവയസുകാരിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റിലെ അര്‍ജുനെ(22) തൊടുപുഴ പോക്സോ കോടതി ഈ മാസം 13 വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. 10 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പോലിസ് സമര്‍പ്പിച്ചതെങ്കിലും 13 ന് വൈകിട്ട് അഞ്ച് മണിവരെയാണ് പോക്സോ പ്രത്യേക കോടതി ജഡ്ജി നിക്സണ്‍ എം ജോസഫ് കസ്റ്റഡി അനുവദിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.ബി വാഹിദ ഹാജരായി.

 

Latest News