Sorry, you need to enable JavaScript to visit this website.

'കൈയും കാലും വെട്ടി മുനിസിപ്പാലിറ്റിക്ക് മുന്നില്‍  വെക്കും', ആലപ്പുഴ എം.എല്‍എയ്ക്ക് വധഭീഷണി

തിരുവനന്തപുരം-ആലപ്പുഴ എം.എല്‍.എ പി.പി. ചിത്തരഞ്ജന് വധഭീഷണിയുമായി കത്ത്. വലത് കൈയും ഇടത് കാലും വെട്ടി ആലപ്പുഴ മുനിസിപ്പാലിറ്റിക്ക് മുന്നില്‍ വെയ്ക്കുമെന്നും കുടുംബാംഗങ്ങള്‍ക്ക് വിഷം നല്‍കി കൊല്ലുമെന്നും കത്തില്‍ പറയുന്നു. 9 ദിവസത്തിനുള്ളില്‍ ഇന്ത്യ വിടണം എന്നും കത്തില്‍ ഭീഷണിപ്പെടുത്തുന്നു. എം.എല്‍.എ ഹോസ്റ്റലിലാണ് കത്ത് ലഭിച്ചത്. എ എ റഹീം, എ എന്‍ ഷംസീര്‍ എന്നീ ഗുണ്ടകളെയും ഇതേ അവസ്ഥയക്ക് വിധേയരാക്കുമെന്നും കത്തില്‍ പരാമര്‍ശമുണ്ട്. ബെന്നി മാര്‍ട്ടിന്‍ മൂവാറ്റുപുഴ എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. കോണ്‍ഗ്രസ് എം.എല്‍.എയും മുന്‍ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷണനും സമാനമായ ഭീഷണി കത്ത് അടുത്തിടെ ലഭിച്ചിരുന്നു. ഇന്ത്യ വിട്ടു പോയില്ലെങ്കില്‍ വിവരമറിയുമെന്നാണ് അദ്ദേഹത്തിന് ലഭിച്ച ഭീഷണി. 
 

Latest News