Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹജ് തീർഥാടക സേവനം: വ്യത്യസ്ത പരിപാടികളുമായി മതകാര്യ മന്ത്രാലയം 

ഹജ് വേളയിൽ തീർഥാടകരെ സഹായിക്കുന്നതിനായി ഇസ്‌ലാമിക മന്ത്രാലയത്തിന്റെ വിവിധ പ്രോഗ്രാമുകൾ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് ഉദ്ഘാടനം ചെയ്യുന്നു. 

മക്ക- സുരക്ഷിതവും നിർഭയവുമായ ഹജ് എന്ന ശീർഷകത്തിൽ വ്യത്യസ്തമായ ബോധവൽക്കരണ പരിപാടികളുമായി ഇസ്‌ലാമിക മന്ത്രാലയം രംഗത്ത്. ഹജിനെ വരവേൽക്കുന്നതിനായി പുണ്യസ്ഥലങ്ങളിലെ പള്ളികൾ സജ്ജമാക്കുകയും ബോധവൽക്കരണ പരിപാടികൾക്ക് രൂപം നൽകുകയും ചെയ്തതായി മന്ത്രാലയം വെളിപ്പെടുത്തി. ഹജ് തീർഥാടകർക്ക് സുഗമമായി കർമങ്ങൾ പൂർത്തിയാക്കുന്നതിന് സഹായകമായ വിവിധ പ്രോഗ്രാമുകൾ ഇസ്‌ലാമിക മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് ഉദ്ഘാടനം ചെയ്തു. നീതിയുടെ മതമായ ഇസ്‌ലാമിനെ ഋജുവായ രൂപത്തിൽ പ്രചരിപ്പിക്കുന്നതിൽ സൗദി അറേബ്യ ഇക്കാലം വരെ അതുല്യമായ സേവനങ്ങളാണ് കാഴ്ചവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് പശ്ചാതലത്തിൽ വിശ്വാസികളുടെ ആരോഗ്യസുരക്ഷ മുൻനിർത്തിയാണ് ഹാജിമാരുടെ എണ്ണം ഈ വർഷം പരിമിതപ്പെടുത്താൻ ഭരണകൂടം തീരുമാനിച്ചത്. ഈ സാഹചര്യത്തിലും ഹജിന് അവസരം ലഭിച്ചവർ ഏറ്റവും ശരിയായ രൂപത്തിൽ കർമങ്ങൾ നിർവഹിക്കാൻ ശ്രദ്ധിക്കണമെന്നും പണ്ഡിതന്മാരുമായി ബന്ധപ്പെട്ട് എല്ലാ സംശയങ്ങളും ദൂരീകരിക്കണമെന്നും മന്ത്രി പ്രഭാഷണത്തിൽ വിശ്വാസികളെ ഓർമിപ്പിച്ചു. 


മസ്ജിദുൽ ഹറാമും പുണ്യ സ്ഥലങ്ങളിലെ പള്ളികളും കേന്ദ്രീകരിച്ച് സൗദിയിലെ ഉന്നത പണ്ഡിതസഭാ അംഗങ്ങളുടേത് ഉൾപ്പെടെയുള്ള പ്രഭാഷണങ്ങൾ, റേഡിയോ റിയാദ് വഴി ഖുർആൻ, ഹദീസ് പാരായണങ്ങൾ, എസ്.എം.എസിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയുമായി ബോധവൽക്കരണ സന്ദേശങ്ങൾ, ഹജ് ട്രൂപ്പുകളിൽ പ്രബോധകരുടെ സേവനം, അറഫാ-മുസ്ദലിഫ മസ്ജിദുകളിൽ ഇലക്‌ട്രോണിക് സ്‌ക്രീനുകൾ സ്ഥാപിക്കൽ, ഹാജിമാർക്കായി നിർദേശങ്ങൾ നൽകുന്ന സ്റ്റിക്കറുകൾ പ്രിന്റ് ചെയ്ത് വിതരണം ചെയ്യൽ, ഹജ് കർമങ്ങൾക്ക് മാർഗനിർദേശം നൽകാൻ പ്രബോധകരെ നിയോഗിക്കൽ തുടങ്ങിയവയാണ് ഇസ്‌ലാമിക മന്ത്രാലയം ആവിഷ്‌കരിച്ചിരിക്കുന്ന സേവന പാക്കേജ്. 

 

Latest News