Sorry, you need to enable JavaScript to visit this website.

കൽബുർഗി കൊലപാതകം: സിബിഐക്കും എൻഐഎക്കും സുപ്രീം കോടതി നോട്ടീസ്

ന്യൂദൽഹി- തീവ്രഹിന്ദുത്വ വാദികൾ കൊലപ്പെടുത്തിയ പ്രശസത കന്നഡ എഴുത്തുകാരൻ എം.എം കൽബുർഗിയുടെ കൊലപാതകം അന്വേഷിക്കാൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ് ഐ ടി) നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട ഭാര്യ സമർപിച്ച ഹർജിയിൽ സി.ബി.ഐ, എൻ.ഐ.എ, മഹാരാഷ്ട്ര, കർണാടക സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസയച്ചു. എസ് ഐ ടി രൂപീകരണം സംബന്ധിച്ച് ആറ് ആഴ്ചക്കകയും മറുപടി നൽകമണെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.

ഇടതുപക്ഷ ചിന്തകനും ഗ്രന്ഥകാരനുമായ ഗോവിന്ദ് പൻസാരെ, യുക്തിവാദി നേതാവ് നരേന്ദ്ര ദബോൽക്കർ എന്നിവരുടെ കൊലപാതകങ്ങലും കൽബുർഗിയുടെ കൊലപാതകവും ഒരേ രീതിയിലാണ് നടന്നിട്ടുള്ളത്. ഇതു വെളിച്ചത്തു കൊണ്ട് വരാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാണ് കൽബുർഗിയുടെ ഭാര്യ ഉമാ ദേവി കോടതിയിൽ ആവശ്യപ്പെട്ടത്.

നേരത്തെ കർണാടക സിഐഡി നടത്തിയ അന്വേഷണത്തിൽ മൂന്ന് കൊലപാതകങ്ങളിലും ഉപയോഗിച്ചിട്ടുള്ളത് ഒരേ തരത്തിലുള്ള നാടൻ തോക്കാണെന്ന് വ്യക്തമായിരുന്നു. 77കാരനായ കൽബുർഗി രണ്ട് അജ്ഞാതരാണ് വീട്ടുപടിക്കൽ വെടിവച്ചു കൊന്നത്.
 

Latest News