ഇടുക്കി- മൂന്നാറില്‍ പന്ത്രണ്ടുവയസുകാരിയെ രണ്ട് വര്‍ഷമായി നിരന്തരമായി പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍. മൂന്നാറിലെ കണ്ണന്‍ ദേവന്‍ എസ്റ്റേറ്റ് തോട്ടത്തിലാണ് സംഭവം. ലൈംഗിക പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് ഫോണ്‍ ചെയ്യുകയായിരുന്നു. ഐ.ജിയുടെ നിര്‍ദ്ദേശ പ്രകാരം പെണ്‍കുട്ടിയുടെ അച്ഛനെ ദേവികുളം പൊലീസ് അറസ്റ്റ് ചെയ്ത് കോടതയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തു.
മൂന്നുവര്‍ഷം മുമ്പ് കുട്ടിയുടെ അമ്മ മരിച്ചിരുന്നു. തുടര്‍ന്ന് എസ്റ്റേറ്റ് സ്‌കുളില്‍ പഠിക്കുന്ന കുട്ടിയെ അച്ഛന്‍ സ്ഥിരമായി പീഡിപ്പിക്കുകയായിരുന്നു. അച്ഛനായതിനാല്‍ ബന്ധുക്കളോടോ കൂട്ടുകാരോടൊ ഒന്നും പറയാന്‍ കഴിഞ്ഞില്ല.
കോവിഡ് മൂലം സ്‌കൂള്‍ തുറക്കാതെയായതോടെ അച്ഛന്റെ പീഡനവും വര്‍ധിച്ചു. ഇതോടെയാണ് കുട്ടി ആരുടെയോ പക്കല്‍ നിന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ഓഫീസിന്റ ഫോണ്‍ നമ്പര്‍ കണ്ടെത്തി വിളിച്ചത്.
ദേവികുളം എസ്.ഐ ടി.ബി വിപിന്റ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ പരാതി കൃത്യമാണെന്ന് കണ്ടെത്തുകയും പ്രതിയായ അച്ഛനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.