Sorry, you need to enable JavaScript to visit this website.

ഈ ആപ്പുകളെ സൂക്ഷിക്കുക; ഫേസ്ബുക്ക് പാസ്‌വേഡ് ചോർത്തും

സ്മാർട്ട് ഫോണിലൂടെയും ബ്രൗസർ ഉപയോഗിച്ചും ഫേസ്ബുക്ക് ലോഗിൻ ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി വിദഗ്ധർ. ഇങ്ങനെ ഫേസ്ബുക്ക് ലോഗിൻ ചെയ്യുന്നവർ ഗൂഗിൾ അടുത്തിടെ പ്ലേസ്‌റ്റോറിൽനിന്ന് ഒഴിവാക്കിയ ഒമ്പത് ആപ്പുകൾ  ഫോണിൽ ഇല്ലെന്ന് ഉറപ്പു വരുത്തണമെന്നാണ് നിർദേശം.  
പ്രോസസ്സിംഗ് ഫോട്ടോ, ആപ്പ് ലോക്ക് കീപ്, റബ്ബിഷ് ക്ലീനർ, ഹോറോസ്‌കോപ്പ് ഡെയ്‌ലി, ഹോറോസ്‌കോപ്പ് പൈ, ആപ്പ് ലോക്ക് മാനേജർ, ലോക്കിറ്റ് മാസ്റ്റർ, ഇൻവെൽ ഫിറ്റ്‌നസ്, പി.ഐ.പി ഫോട്ടോ എന്നീ ആപ്പുകൾ ഡിലീറ്റ് ചെയ്യാനാണ് നിർദേശം. ഈ ആപ്പുകൾ ഫേസ്ബുക്ക് പാസ്‌വേഡ് ചോർത്തുന്നതിനാലാണ് ഒഴിവാക്കാൻ നിർദേശിച്ചിരിക്കുന്നത്. 
ഇത്തരത്തിലുള്ള ആപ്പുകൾ 59 ലക്ഷം ഡൗൺലോഡ് പ്ലേസ്‌റ്റോറിലൂടെ നടന്നിട്ടുള്ളതിനാൽ ഉപഭോക്താക്കൾ തങ്ങളുടെ ഫോൺ പരിശോധിച്ച് ഇവയുണ്ടെങ്കിൽ ഒഴിവാക്കണം.  പി.ഐ.പി ഫോട്ടോ എന്ന് പേരുള്ള ആപ്പ് മാത്രം 58 ലക്ഷം ആൻഡ്രോയിഡ് ഉപയോക്താക്കൾ ഡൗൺലോഡ് ചെയ്തിട്ടുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 
ട്രോജൻ മാൽവെയറുകളെ പോലെ പ്രവർത്തിച്ചാണ് ഉപയോക്താക്കളിൽ നിന്നും ഫേസ്ബുക്ക് ലോഗിൻ വിവരങ്ങൾ ഇത്തരം ആപ്പുകൾ ചോർത്തുന്നത്. പരസ്യങ്ങൾ ഒഴിവാക്കാൻ ലോഗിൻ ചെയ്യാനാവശ്യപ്പെടുന്ന ഈ ആപ്പുകൾ ഇതോടെ ഈ വിവരങ്ങൾ ചോർത്തിയെടുക്കും. ലോഗിൻ വിവരങ്ങൾ ചോർത്താൻ ജാവസ്‌ക്രിപ്റ്റ് കമാൻഡുകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആപ്പുകൾ ഡിലീറ്റ് ചെയ്യുന്നതോടൊപ്പം നിങ്ങളുടെ ഫേസ്ബുക്കിന്റെ പാസ് വേഡുകൾ കൃത്യമായ ഇടവേളകളിൽ മാറ്റുകയും വേണം.

 

Latest News