ഇടുക്കി- വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരി പീഡനത്തിനിരയായി കൊലപ്പെട്ട സംഭവത്തില്‍ പ്രതിയുടെ ഡി.വൈ.എഫ്.ഐ ബന്ധം വിവാദമാക്കി യൂത്ത് കോണ്‍ഗ്രസ്.
വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിരെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അര്‍ജുന്‍ ഡി.വൈ.എഫ്.ഐ.യുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ഈ ബന്ധം ഉയര്‍ത്തിക്കാട്ടിയുള്ള രാഷ്ട്രീയ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍, കെ.എസ്. ശബരീനാഥന്‍ അടക്കമുള്ള നേതാക്കള്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. വാളയാര്‍ സംഭവം പോലെ വണ്ടിപ്പെരിയാര്‍ കേസും അട്ടിമറിക്കപ്പെടുമോ എന്ന് സംശയിക്കുന്നതായി ഷാഫി പറമ്പില്‍ പറഞ്ഞു. ക്രിമിനലുകളുടെ ആരാധനാലയമായി അദ്ദേഹം ആരോപിച്ചു.
'കാവലാളാകുക കുട്ടികള്‍ക്ക്' എന്ന പേരില്‍ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടിയും വണ്ടിപ്പെരിയാറില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പന്തം കൊളുത്തി പ്രകടനം ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. കേസില്‍ ബാലാവകാശ കമ്മീഷന്‍ കാര്യക്ഷമായി ഇടപെട്ടില്ലെന്നാരോപിച്ച് തിരുവനന്തപുരത്തെ കമ്മീഷന്‍ ഓഫീസിന് മുന്നില്‍ മഹിളാ കോണ്‍ഗ്രസും പ്രതിഷേധിച്ചു.
യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഭുല്‍ കൃഷ്ണയും ബിജെപി നേതാവ് ടി. കൃഷ്ണകുമാറും പെണ്‍കൂട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു.