സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ പിതാവ് നിര്യാതനായി

ദമാം- സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ പിതാവ് തിരുവനന്തപുരം വക്കം മാങ്കൂട്ടത്തിൽ ഷൗക്കത്ത് അലി നാട്ടിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു. 88 വയസ്സായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി വെഞ്ഞാറമ്മൂട് ഗോകുലം ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. ബുധനാഴ്ച രാവിലെ അടിയന്തിരമായി ഒരു ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.  ജീവകാരുണ്യ സാമൂഹിക, രാഷ്ട്രീയ, മത രംഗത്തു വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്ന ഇദ്ദേഹം പൊതു സമൂഹത്തിൽ ഏറെ പ്രിയങ്കരനായിരുന്നു.  വക്കം പഞ്ചായത് മുൻ വൈസ് പ്രസിഡന്റ്, കർഷക സംഘം, കയർ സഹകരണ സംഘം സെക്രട്ടറി. തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ആബിദ ബീവി, മക്കൾ നാസ് വക്കം, ബീന താഹ, മനോജ്, ജിജി . ഖബറടക്കം വ്യാഴാഴ്ച രാവിലെ വക്കം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .

Latest News