Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹജ് മുന്നൊരുക്കം: എമർജൻസി പ്ലാനിന്  ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം 

റിയാദ്- ഈ വർഷത്തെ ഹജ് തീർഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുടെ ഭാഗമായി എമർജൻസി പ്ലാനിന് ആഭ്യന്തര മന്ത്രാലയം അംഗീകാരം നൽകി. ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി പ്രസിഡന്റുമായ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരനാണ് പ്ലാൻ അംഗീകരിച്ചത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഈ വർഷം തീർഥാടകരുടെ എണ്ണം 60,000 ത്തിൽ പരിമിതപ്പെടുത്താനാണ് പദ്ധതി. 20 ലക്ഷത്തിലേറെ വിശ്വാസികളാണ് കോവിഡിന് മുമ്പ് ഹജ് കർമത്തിൽ പങ്കെടുക്കാൻ ലോകത്തിന്റെ അഷ്ടദിക്കുകളുൽനിന്നുമായി എത്തിയിരുന്നത്. കോവിഡ് വ്യാപനത്തിന് ശേഷമുള്ള രണ്ടാമത്തെ ഹജ് സീസൺ ആണ് വരാനിരിക്കുന്നത്. 


ഹജുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാ മുൻകരുതലുകളും പൂർത്തീകരിച്ചതായി സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ലെഫ്. ജനറൽ സുലൈമാൻ ബിൻ അബ്ദുല്ല അൽഅംറ് പറഞ്ഞു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദേശ പ്രകാരമാണ് എമർജൻസി പ്ലാൻ തയാറാക്കിയത്. തീർഥാടകരുടെ താമസ കേന്ദ്രങ്ങൾ സന്ദർശിക്കുകയും സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന രീതിയിലുള്ള സൗകര്യങ്ങൾ എല്ലാ ഭാഗങ്ങളിലും തയാറായിട്ടുണ്ട് എന്ന് പരിശോധിച്ചതായും അദ്ദേഹം പറഞ്ഞു. 


നേരത്തെ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് ബിൻ ഫൈസൽ രാജകുമാരന്റെ അധ്യക്ഷതയിൽ 30 ലേറെ വരുന്ന സേവന വിഭാഗങ്ങളുടെ യോഗം സംഘടിപ്പിച്ച് ഹജിനുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തിയിരുന്നു. അസംബ്ലി പോയന്റുകൾ, സ്വീകരണ കേന്ദ്രങ്ങൾ, ഗതാഗതം, ഭക്ഷണം, താമസ സൗകര്യം എന്നിവ സംബന്ധിച്ച ഈ യോഗം വിലയിരുത്തി. സൗദിക്ക് അകത്തുനിന്ന് മുമ്പ് ഹജിന് അവസരം ലഭിക്കാത്ത പരിമിതമായ തീർഥാടർക്ക് മാത്രമാണ് ഇത്തവണ അവസരം നൽകിയിരിക്കുന്നത്. ടെന്റുകളുടെ ക്രമീകരണം അന്തിമ ഘട്ടത്തിലാണെന്നും ഹജ് മന്ത്രാലയം വെളിപ്പെടുത്തി. 


 

Latest News