കാസർകോട്- മധൂർ പഞ്ചായത്തിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 14 കാരിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഒരാൾ കൂടി പിടിയിലായി. ഹിദായത്ത് നഗർ നാഷണൽ നഗറിലെ അബൂബക്കർ എന്ന ഔക്കർച്ചയെ (58) ആണ് കാസർകോട് വനിതാ പൊലീസ് സ്റ്റേഷൻ എസ് ഐ അജിതയും സംഘവും കാസർകോട് വെച്ച് അറസ്റ്റ് ചെയ്തത്. അഞ്ചു പേരാണ് തന്നെ പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയതിനെ തുടർന്ന് പൊലീസ് അഞ്ചു കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. നാല് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തു. അഞ്ചാമത്തെ ആളാണ് പിടിയിലായ ഉളിയത്തടുക്കയിൽ പെട്ടിക്കട നടത്തുന്ന അബൂബക്കർ. അഞ്ചാം ക്‌ളാസിൽ പഠിക്കുന്ന പെൺകുട്ടിയെ കഴിഞ്ഞ രണ്ടു വർഷത്തോളമായി പ്രതികൾ അഞ്ചുപേരും വിവിധ സ്ഥലങ്ങളിൽ മാറിമാറി കൊണ്ടുപോയി പീഡിപ്പിച്ചു വരികയായിരുന്നു. ഓൺലൈൻ ക്‌ളാസിൽ ഹാജരാകുന്ന പെൺകുട്ടിയെ രക്ഷിതാക്കൾ ശ്രദ്ധിച്ചിരുന്നില്ല എന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഓൺലൈൻ ക്‌ളാസിന്റെ മറവിൽ പ്രതികളുടെ ചതി കുഴിയിൽ പെൺകുട്ടി അകപ്പെട്ടതാണെന്ന് കരുതുന്നു.
ഉളിയത്തടുക്കയിലെ എ.കെ. മുഹമ്മദ് ഹനീഫ (58), മധൂര്‍ ചെന്നിക്കോടിലെ സി.എ. അബ്ബാസ് (49), മധൂര്‍ പരിധിയിലെ ഉസ്മാന്‍ (55) ഉളിയത്തടുക്ക എസ്.പി. നഗറിലെ സി. അബ്ബാസ് (58) എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. അബ്ബാസ് പെണ്‍കുട്ടിയെയും 10വയസുള്ള സഹോദരനെയും പ്രലോഭിപ്പിച്ച് കാറില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറത്തുവരുന്നത്.
വിവരമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പെണ്‍കുട്ടിയില്‍ നിന്ന് മൊഴിരേഖപ്പെടുത്തിയപ്പോൾ കൂടുതൽ വിവരങ്ങൾ പെൺകുട്ടി തുറന്നു പറഞ്ഞു. പോക്‌സോ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തളത്. രണ്ടാഴ്ച മുമ്പ് ഉളിയത്തടുക്കയിലെ ഒരു പൊതുപ്രവർത്തകനാണ് ചൈൽഡ് ലൈനിൽ വിവരം അറിയിച്ചത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പൊലീസിൽ പരാതി നല്‍കുകയായിരുന്നു. അഞ്ച് പ്രതികളും ഒരുമിച്ചു കൊണ്ടുപോയല്ല പീഡിപ്പിച്ചിരുന്നത്. ഓരോ പ്രതികളും വിത്യസ്ത ദിവസങ്ങളിൽ പീഡനത്തിന് ഇരയാക്കുകയായിരുന്നു.






