കോഴിക്കോട്ട് അഞ്ചു വയസുകാരിയെ മാതാവ് കഴുത്തുഞെരിച്ച് കൊന്നു

കോഴിക്കോട് - പയ്യാനക്കൽ ചാമുണ്ഡിവളപ്പിൽ അഞ്ചു  വയസ്സുകാരിയെ കഴുത്ത് ഞെരിച്ചു കൊന്നു. ആയിശ റഹ്നയാണ് മരിച്ചത്. അമ്മ സമീറയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊല നടത്തിയത് മാതാവ് തന്നെയാെന്നാണ് പ്രാഥമിക നിഗമനം. അമ്മക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി നാട്ടുകാർ പറയുന്നു. മുൻപ് ഇവർ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചതായും നാട്ടുകാർ പറയുന്നു. മൃതദേഹം മെഡിക്കൽ കോളേജിേക്ക് മാറ്റി. പന്നിയാങ്കര പോലീസ്  അന്വേഷിച്ചു വരികയാണ്.
 

Latest News