അനധികൃത സ്വത്ത്; കെ.എം ഷാജിയെ ചോദ്യം ചെയ്ത് വിട്ടയച്ചു

കോഴിക്കോട്- മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്ത് വിട്ടയച്ചു. മൂന്നു മണിക്കൂറിലേറെ നേരം ചോദ്യം ചെയ്ത ശേഷമാണ് ഷാജിയെ വിട്ടയച്ചത്. മാധ്യമങ്ങളോട് പ്രതികരിക്കാൻ ഷാജി തയ്യാറായില്ല. ഷാജിയെ വീണ്ടും ചോദ്യം ചെയ്‌തേക്കും.
അനധികൃത സ്വത്ത് സമ്പാദന കേസിൽ ഷാജിക്കെതിരെ വിജിലൻസ് കേസ് എടുത്തിരുനനു. ഇതുമായി ബന്ധപ്പെട്ട് സമർപ്പിച്ച ചില രേഖകളിലും മൊഴികളിലും പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിനായി പിരിച്ച പണത്തിന്റെ രസീതിയുടെ കൗണ്ടർ ഫോയിലുകളും മിനിറ്റ്‌സിന്റെ രേഖകളും തെളിവായി ഹാജരാക്കിയിരുന്നു. ഇത് വ്യാജമായി ഉണ്ടാക്കിയതാണ് എന്നാണ് വിജിലൻസിന്റെ സംശയം.

Latest News