ന്യൂദൽഹി- അന്തരിച്ച മുൻ കേന്ദ്രമന്ത്രി പി.ആർ കുമാരമംഗലത്തിന്റെ ഭാര്യ കിറ്റി കുമാരമംഗലത്തെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തെക്കൻ ദൽഹിയിലെ വസന്ത് വിഹാറിലെ വീട്ടിലാണ് സംഭവം. സുപ്രീം കോടതി അഭിഭാഷകയായിരുന്നു. തലയിണ കൊണ്ട് മുഖത്ത് അമർത്തി ശ്വാസം മുട്ടി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ രാജു ലഖാൻ(24)എന്നയാളെ പോലീസ് പിടികൂടി. മറ്റു രണ്ടുപേർക്കായി അന്വേഷണം തുടരുകയാണ്. രാത്രി ഒൻപത് മണിയോടെ മൂവരും ചേർന്ന് വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു. അക്രമി സംഘത്തിലെ ഒരാൾ വീട്ടിലെ അലക്കുകാരനായിരുന്നു. വീട്ടുജോലിക്കുനിന്നയാളെ മുറിയിൽ പൂട്ടിയിട്ടാണ് സംഘം കൃത്യം ചെയ്തത്. ആഭരണങ്ങളും പണവും കവർന്നു. നേരത്തെ കോൺഗ്രസിലായിരുന്ന കുമാരമംഗലം പിന്നീട് ബി.ജെ.പിയിൽ ചേർന്നു.