ഇഖാമ പുതുക്കാത്തവരെ നാടുകടത്തും -ജവാസാത്ത്

റിയാദ് - ഹവിയ്യതുമുഖീം പുതുക്കാത്തവരെ നാടുകടത്തുമെന്ന് ജവാസാത്ത് മുന്നറിയിപ്പ് നൽകി. നിശ്ചിത സമയത്ത് ഹവിയ്യ പുതുക്കാത്തവർക്ക് ആദ്യ തവണ 500 റിയാൽ പിഴ ചുമത്തും. ഇതേ നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് ആയിരം റിയാലാണ് പിഴ ചുമത്തുക. മൂന്നാമതും ഇതേ നിയമ ലംഘനം ആവർത്തിക്കുന്നവരെ ആയിരം റിയാൽ പിഴ ചുമത്തി നാടുകടത്തും. ഓൺലൈൻ സേവനങ്ങളായ അബ്ശിറിലും മുഖീമിലും പ്രവേശിച്ച് ഹവിയ്യതുമുഖീമിന്റെ കാലാവധി ഉറപ്പു വരുത്തുന്നതിന് സാധിക്കുമെന്നും ജവാസാത്ത് വ്യക്തമാക്കി.
 

Latest News