Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫാസിസ്റ്റുകളുടെ മനുഷ്യത്വമില്ലായ്മയുടെ  ഉദാഹരണം -ഇന്ത്യൻ സോഷ്യൽ ഫോറം

ജിദ്ദ- സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണം ഫാസിസ്റ്റുകളുടെ മനുഷ്യത്വമില്ലായ്മയുടെ ഉദാഹരണമെന്ന് ജിദ്ദ ഇന്ത്യൻ സോഷ്യൽ ഫോറം. അടിച്ചമർത്തപ്പെടുന്ന ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കായി ജീവിതകാലം മുഴുവൻ ത്യജിച്ച മനുഷ്യസ്‌നേഹിയായിരുന്നു കഴിഞ്ഞ ദിവസം തടവിൽ കഴിയവേ ജീവൻ വെടിഞ്ഞ ഫാദർ സ്റ്റാൻ സ്വാമിയെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഭരണകൂട ഭീകരത പ്രായഭേദമന്യേ ആരോടും പക തീർക്കുമെന്നത്തിന്റെ ഉത്തമ ഉദാഹരണമാണ് സ്റ്റാൻ സ്വാമിയുടെ മരണം തെളിയിക്കുന്നത്. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദിക്കുന്നവരെ ഭീകര മുദ്ര കുത്തി ജയിലിലടക്കുന്ന ഭരണകർത്താക്കളുടെ ക്രൂര നടപടികൾ പുതിയതല്ല. രാജ്യത്തെ ദളിത് വിഭാഗങ്ങളുടെയും ആദിവാസി വിഭാഗങ്ങളുടെയും അവകാശങ്ങൾക്കു വേണ്ടി ശബ്ദമുയർത്തിയതിനെതിരെ മാവോവാദി ബന്ധമാരോപിച്ചാണ് വയോധികനും ഗുരുതരമായ രോഗങ്ങൾ കൊണ്ട് വിഷമിക്കുകയും ചെയ്തിരുന്ന ഫാദർ സ്റ്റാൻ സ്വാമിയെ യു.എ.പി.എ അടക്കമുള്ള കരിനിയമങ്ങൾ ചാർത്തി തുറുങ്കിലടച്ചത്. ഫാദർ സ്റ്റാൻ സ്വാമിയെപ്പോലെ നിരവധി മനുഷ്യാവകാശ പ്രവർത്തകരും ആക്ടിവിസ്റ്റുകളും, മാധ്യമ പ്രവർത്തകരും മാസങ്ങളും വർഷങ്ങളുമായി തടവറയിൽ പീഡനങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. അതേസമയം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ജയിലുകളിൽ പതിനായിരങ്ങളാണ് തങ്ങൾ ചെയ്ത തെറ്റെന്താണെന്നറിയാതെ വിചാരണ പോലും നടക്കാതെ കടുത്ത പീഡനങ്ങൾക്ക് വിധേയരായി തടവിൽ കഴിയുന്നത്. പത്തും ഇരുപതും വർഷങ്ങൾ നീണ്ട ജയിൽ ജീവിതത്തിനു ശേഷം കുറ്റം തെളിയിക്കപ്പെടാതെ പുറത്തുവരുന്ന നിരപരാധികളുടെ നീണ്ട നിര തന്നെ നമുക്ക് കാണാനാകും. ഗുരുതരമായ രോഗങ്ങൾക്കടിമപ്പെട്ടു കഴിയുന്ന തടവുകാർക്ക് ചികിത്സ പോലും നിഷേധിക്കുന്ന നടപടികളാണ് ഫാസിസ്റ്റ് സർക്കാരിന്റെ ഭാഗത്തു നിന്നും നേരിട്ട് കൊണ്ടിരിക്കുന്നത്. ഔദ്യോഗിക അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത് രാജ്യത്തെ പൗരന്മാരെ രാജ്യദ്രോഹികളും ഭീകരവാദികളുമാക്കുന്ന നടപടികൾക്കെതിരെ പൊതുസമൂഹം ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ എതിർ ശബ്ദങ്ങളെ ഇല്ലാതാക്കുന്ന സംഘ്പരിവാർ അജണ്ട തുടർന്നു കൊണ്ടേയിരിക്കുമെന്നും സോഷ്യൽ ഫോറം ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഇ.എം അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആലിക്കോയ ചാലിയം, അബ്ദുൽ ഗനി മലപ്പുറം, വിവിധ സ്റ്റേറ്റ് ഭാരവാഹികളായ മുജാഹിദ് പാഷ (ബാംഗ്ലൂർ), ഹസ്സൻ (മംഗളൂരു), അൽഅമാൻ നാഗർകോവിൽ, ഹനീഫ കടുങ്ങല്ലൂർ, കോയിസ്സൻ ബീരാൻകുട്ടി, ഫൈസൽ മമ്പാട് എന്നിവർ സംബന്ധിച്ചു. 

Latest News