തിരുവനന്തപുരം- പ്രവാസികൾക്കുള്ള വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ കേന്ദ്രസർക്കാരിന്റെ മുദ്രയും ബാച്ച് നമ്പറും പതിപ്പിക്കുന്നത് ഉറപ്പാക്കാനുള്ള സംവിധാനം ഏർപ്പെടുത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ കേന്ദ്രസർക്കാരിന്റെ മുദ്രയും ബാച്ച് നമ്പറും പതിപ്പിക്കാത്തത് പ്രവാസികൾക്ക് ബുദ്ധിമുട്ടുകളുണ്ടാക്കിയിരുന്നു. വിദേശത്തേക്ക് പോകുന്നതിന് ചിലരാജ്യങ്ങൾ കേന്ദസർക്കാരിന്റെ മുദ്ര നിർബന്ധമാക്കിയിരുന്നു.
ചൊവ്വാഴ്ച ചേർന്ന കോവിഡ് അവലോകനയോഗത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനക്രമീകരിക്കാനും തീരുമാനിച്ചു.