Sorry, you need to enable JavaScript to visit this website.

സ്വകാര്യ കമ്പനികളോട് മത്സരിക്കാന്‍ പുതിയ പ്ലാനുകളുമായി ബി.എസ്.എന്‍.എല്‍

മുംബൈ- രാജ്യത്തെ പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബി.എസ്.എന്‍.എല്‍) പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചു. സ്വകാര്യ കമ്പനികളെല്ലാം പുതിയ 'അണ്‍ലിമിറ്റഡ്' ഡേറ്റാ പ്ലാനുകള്‍ അവതരിപ്പിച്ചതോടെയാണ് ബിഎസ്എന്‍എലും രംഗത്തെത്തിയത്. 447 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ ആണ് അവതരിപ്പിച്ചത്. സ്പീഡ് നിയന്ത്രണമില്ലാതെ 100 ജിബി അതിവേഗ ഡേറ്റയാണ് ഈ പ്ലാനില്‍ നല്‍കുന്നത്. പ്രതിദിന നിയന്ത്രണമില്ലാതെ കാലാവധി തീരും വരെ 100 ജിബി ഡേറ്റ ഉപയോഗിക്കാം. 100 ജിബി ഡേറ്റ കഴിഞ്ഞാല്‍ വേഗം 84 കെ.ബി.പി.എസിലേക്ക് മാറുന്നതാണ്.

ഇതോടൊപ്പം തന്നെ 247, 1999 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളും ബി.എസ്.എന്‍.എല്‍ പുതുക്കി. ഈ രണ്ട് പ്ലാനുകളിലെയും ദൈനംദിന ഉപയോഗ പരിധി നീക്കം ചെയ്തു. ഇനി മുതല്‍ 247 പ്ലാനില്‍ 30 ദിവസത്തേക്ക് 50 ജിബി അതിവേഗ ഡേറ്റ പരിധിയില്ലാതെ ഉപയോഗിക്കാം. 1999 രൂപ പ്ലാനില്‍ 500 ജി.ബി ഡേറ്റയും പ്രതിദിന പരിധിയില്ലാതെ ലഭിക്കും.

699 രൂപയുടെ പ്രൊമോഷണല്‍ പ്ലാനിന്റെ കാലാവധിയും നീട്ടി. 2021 സെപ്റ്റംബര്‍ വരെയാണ് നീട്ടിയത്. ഈ പ്ലാനില്‍ 0.5 ജിബി പ്രതിദിന അതിവേഗ ഡേറ്റയാണ് ഓഫര്‍ ചെയ്യുന്നത്. പരിധി കഴിഞ്ഞാല്‍ വേഗം 80 കെ.ബി.പി.എസായി കുറയ്ക്കും. സെപ്റ്റംബര്‍ അവസാനം വരെ 180 ദിവസ കാലാവധിയുള്ള പ്ലാന്‍ റീചാര്‍ജ് ചെയ്യാം. പരിധിയില്ലാത്ത വോയ്സ് കോളുകളും പ്രതിദിനം 100 എസ്.എം.എസും വാഗ്ദാനം ചെയ്യുന്നു. സെപ്റ്റംബറിനു ശേഷം ഈ പ്ലാനിന്റെ കാലാവധി വീണ്ടും 160 ദിവസമായി കുറയും.

 

Latest News