മാനസികാസ്വാസ്ഥമുള്ള യുവതിയെ നിർത്തിയിട്ട ബസില്‍ പീഡിപ്പിച്ചു; രണ്ടു പേര്‍ പിടിയില്‍, ഒരാളെ തിരയുന്നു

കോഴിക്കോട്- മാനസികാസ്വാസ്ഥമുള്ള യുവതിയെ നിർത്തിയിട്ട ബസില്‍ എത്തിച്ച് പീഡിപ്പിച്ചു.  കോഴിക്കോട് ചേവായൂരിലാണ് സംഭവം.   കുന്നമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീര്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ മറ്റൊരു പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. 

 യുവതി വീട്ടുകാരോട് പിണങ്ങി വീടുവിട്ടിറങ്ങിയതായിരുന്നു. യുവതി ഒറ്റയ്ക്ക് നടന്നുപോവുന്നത് കണ്ട പ്രതികള്‍ പരിചയം സ്ഥാപിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തിയിട്ട ബസ്സിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം യുവതിയെ ഓട്ടോയില്‍ കയറ്റിവിട്ടു.

വീട്ടിലെത്തിയ യുവതിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് വിവരങ്ങള്‍ പറഞ്ഞതെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

 കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ കീഴില്‍ ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. യുവതിയെ കൂട്ടിക്കൊണ്ടുപോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്. 

Latest News