സൗദിയില്‍ 30 വയസ്സുകാര്‍ക്ക് കൂടി രണ്ടാം ഡോസ് നല്‍കുന്നു,രണ്ടാഴ്ചക്കു ശേഷം തുടങ്ങും

റിയാദ് - മുപ്പതു മുതല്‍ നാല്‍പതു വരെ വയസ് പ്രായമുള്ളവര്‍ക്ക് രണ്ടാഴ്ചക്കു ശേഷം രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കുമെന്ന് അധികൃതരെ ഉദ്ധരിച്ച് അല്‍ഇഖ്ബാരിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം മുതല്‍ നാല്‍പതു മുതല്‍ 50 വരെ വയസ് പ്രായവിഭാഗത്തില്‍ പെട്ടവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം 12 മുതല്‍ 18 വരെ പ്രായവിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ വിതരണവും പുരോഗമിക്കുകയാണ്.

 

Latest News